പ്രഭാത സവാരിക്കിടയില്‍ തെങ്ങുതലയില്‍ വീണ് മുന്‍ ദൂരദര്‍ശന്‍ ജീവനക്കാരിക്കു ദാരുണാന്ത്യം. മുംബൈ സ്വദേശിയായ കഞ്ചന്‍ രഘുനാഥാണ് മരണമടഞ്ഞത്. റോഡിനു സമീപം നിന്നിരുന്ന തെങ്ങ് അപ്രതിക്ഷിതമായി തലയില്‍ പതിച്ചതിനെ തുടര്‍ന്നായിരുന്നു മരണം. വെള്ളിയാഴ്ച രാവിലെയാണു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ദുരന്തത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. (യുകെ മലയാളം പത്രത്തിന്റെ വീഡിയോ സെക്ഷനില്‍ ക്ലിക്ക് ചെയ്യുക.)