|
മുനമ്പം ഭൂമിയുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാമെന്നും മുനമ്പം അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. വഖഫ് സംരക്ഷണവേദിയുടെ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. ജനുവരി 27 വരെ ഭൂമിയുടെ തല്‍സ്ഥിതി തുടരാനാണ് സുപ്രീം കോടതി ഉത്തരവ്.
അധികാരപരിധി മറികടന്നാണ് ഹൈക്കോടതി മുനമ്പം വിഷയം പരിഗണിച്ചതെന്ന് ബെഞ്ച് നിരീക്ഷിച്ചു.അതേസമയം, മുനമ്പം വിഷയത്തില്‍ സംസ്ഥാനം അന്വേഷണ കമ്മീഷനെ നിയമിച്ചത് ശരിവച്ച ഹൈക്കോടതി തീരുമാനത്തിന് സ്റ്റേ ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നു പ്രഖ്യാപിക്കാന്‍ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഖഫ് സംരക്ഷണവേദിയുടെ ഹര്‍ജിയിലെ വാദം. എന്നാല്‍ പൊതു താത്പര്യ ഹര്‍ജിയാണിതെന്നും ഹര്‍ജി നല്‍കിയവര്‍ നേരിട്ടുള്ള കക്ഷികളെല്ലെന്നും വാദിച്ച് സര്‍ക്കാര്‍ ഹര്‍ജിയെ കോടതിയില്‍ എതിര്‍ത്തു. വാദം കേട്ട കോടതി മറുപടിക്കായി എതിര്‍കക്ഷികള്‍ക്കു നോട്ടിസയച്ചു. 6 ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം.ജനുവരി 27ന് ഹര്‍ജി വിശദമായി പരിഗണിക്കും. |