|
നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവും പിഴയും. പള്‍സര്‍ സുനിയെ കൂടാതെ, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ക്കാണ് 20 വര്‍ഷം തടവും 50000 രൂപ പിഴയും വിധിച്ചത്. പ്രതികള്‍ക്ക് റിമാന്‍ഡ് കാലത്തെ തടവ് ഇളവു ചെയ്തു കൊടുത്തു. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് വൈകിട്ടു നാലരയ്ക്ക് ശേഷം വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതിക്ക് ഐടി ആക്ട് അനുസരിച്ച് 5 വര്‍ഷത്തെ ശിക്ഷയും ലഭിച്ചു. എന്നാല്‍ എല്ലാ ശിക്ഷയും കൂടി ഒരുമിച്ചു അനുഭവിച്ചാല്‍ മതി. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവു ശിക്ഷ അനുഭവിക്കണം.
രതികളില്‍ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നില്‍ അപേക്ഷിച്ചു. നടിയെ ആക്രമിച്ച കേസില്‍ കോടതി അലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരേയുള്ള ഹര്‍ജികള്‍ ഡിസംബര്‍ 18ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. |