|
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരട്ടി മധുരം നേടാനായത്. തലസ്ഥാന നഗരത്തെ കോര്‍പ്പറേഷന്‍ ഭരണമുള്‍പ്പെടെ മികച്ച മുന്നേറ്റമാണ് എന്‍ഡിഎ സംസ്ഥാനത്തുടനീളം കാഴ്ചവച്ചത്. കേരള ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ബിജെപി ഒരു കോര്‍പ്പറേഷന്‍ പിടിക്കുന്നത്.
കേരളത്തിലെ ആറ് കോര്‍പ്പറേഷനുകളില്‍ നാലും യു.ഡി.എഫ് പിടിച്ചു. കൊച്ചി, കൊല്ലം , കണ്ണൂര്‍, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ യു.ഡി.എഫ് ഭരണം പിടിച്ചപ്പോള്‍ കോഴിക്കോട് മാത്രമാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചുകൊണ്ട് ചരിത്രത്തിലാദ്യമായി ബിജെപി കേരളത്തിലെ ഒരു കോര്‍പ്പറേഷന്റെ ഭരണതലപ്പത്തെത്തുകയാണ്. എല്‍ഡിഎഫിന്റെ കോട്ടയായ കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളുടെ ഭരണമാണ് യു.ഡി.എഫ് ഇത്തവണ പിടിച്ചെടുത്തു എന്നുള്ളതും ശ്രദ്ധേയമാണ്. |