|
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകുന്നേരം ആറര വരെയുള്ള കണക്കുകള്‍ പ്രകാരം 75.38% പോളിങ് രേഖപ്പെടുത്തി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലാണ് വ്യാഴാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂരിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.
തെക്കന്‍ കേരളത്തില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 70.9 % പോളിങ് രേഖപ്പെടുത്തിയിരുന്നു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,167 വാര്‍ഡുകളിലേക്ക് ചൊവ്വാഴ്ചയായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.
ശനിയാഴ്ച രാവിലെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. |