തൊടുപുഴ: ഇടുക്കി ജില്ലയില്‍ ശൈത്യത്തിന്റെ പിടി ശക്തമാകുന്നു. മൂന്നാറില്‍ താപനില പൂജ്യ ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.
നല്ലതണ്ണി, നടയാര്‍, തെന്മല, കന്നിമല, അരുവിക്കാട് എന്നിവിടങ്ങളിലാണ് പൂജ്യ ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. പുലര്‍ച്ചയോടെ തണുപ്പ് ശക്തമായതോടെ വാഹനങ്ങളുടെ പുറത്തും തേയിലത്തോട്ടങ്ങളിലെ ഇലകളിലും പുല്ലുകളിലും മഞ്ഞുതുള്ളികള്‍ കട്ടപിടിച്ചു.
ചില പ്രദേശങ്ങളില്‍ പൂജ്യത്തിനും താഴേക്ക് താപനില എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. മറയൂരിനു സമീപമുള്ള തലയാറില്‍ മൈനസ് രണ്ടിലേക്ക് എത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞ് വീണതോടെ വിനോദസഞ്ചാരികളുടെ വരവ് കൂടി.
ഇടുക്കി ജില്ലയില്‍ മൊത്തത്തില്‍ അസാധാരണമായ തണുപ്പാണ് അനുഭവപ്പെടുന്നത്. തൊടുപുഴ ഉള്‍പ്പെടെയുള്ള നഗരങ്ങളിലും ശൈത്യത്തിന്റെ പിടി ശക്തമായി തുടരുന്നു