അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ആന്റണി വർഗീസ് വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. പ്രണയ വിവാഹമാണ്. സ്കൂൾകാലഘട്ടം മുതൽ സുഹൃത്തുക്കളായിരുന്നു ഇരുവരും. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ് അനീഷ.
സ്നേകനും നടി കന്നിക രവിയും വിവാഹിതരായി
തമിഴ് ബിഗ് ബോസ് സീസൺ വണ്ണിലൂടെ ശ്രദ്ധേയനായ നടൻ സ്നേകനും നടി കന്നിക രവിയും വിവാഹിതരായി. ചെന്നൈയിൽ നടന്ന വിവാഹച്ചടങ്ങിൽ കമൽഹാസനാണ് വരന് താലി എടുത്തു കൊടുത്തത്. സംവിധായകൻ ഭാരതിരാജയും ചടങ്ങിൽ പങ്കെടുത്തു.
കിങ് റിച്ചാര്‍ഡിന്റെ ട്രെയിലര്‍
കായിക ചരിത്രത്തിലെ കരുത്തുറ്റ വനിതകളായ സെറീന വില്യംസിന്റെയും വീനസ് വില്യംസിന്റെയും അച്ഛന്‍ റിച്ചാര്‍ഡിന്റെ ജീവിതം പറയുന്ന 'കിങ് റിച്ചാര്‍ഡിന്റെ' ട്രെയിലര്‍ എത്തി. വില്‍ സ്മിത്ത് ആണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നവരസയുടെ - Movie Trailer
സംവിധായകന്‍ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചാപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ ട്രെയ്ലര്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടു. ആഗസ്റ്റ് 6നാണ് നവരസ റിലീസ് ചെയ്യുന്നത്.
ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍, ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്.