|
പാലക്കാട് കുന്നത്തൂര്‍ മേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുല്‍ എത്തി വോട്ട് ചെയ്തത്. വൈകിട്ട് 4.40ഓടെയാണ് രാഹുല്‍ എത്തിയത്. രാഹുലിനെതിരെ പ്രതിഷേധവുമായി യുവജനസംഘടനകള്‍ പോളിങ് ബൂത്തിലേക്ക് എത്തി. പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് എല്ലാം കോടതിയിലുണ്ടല്ലോ എന്നായിരുന്നു മറുപടി. ഒളിവുജീവിതത്തിന്റെ ക്ഷീണമൊന്നും കൂടാതെ പ്രസന്ന വദനനായാണ് രാഹുല്‍ കാണപ്പെട്ടത്. പര്‍പ്പിള്‍ കളര്‍ ഷര്‍ട്ടും ഉടുപ്പും ധരിച്ച് മുടിയെല്ലം വെട്ടിയൊതുക്കിയ നിലയിലാണ് രാഹുല്‍ എത്തിയത്.
എംഎല്‍എയുടെ ഔദ്യോഗിക കാറിലാണ് പോളിങ് ബൂത്തിനു മുന്നിലെത്തിയത്. വോട്ട് ചെയ്യാന്‍ എത്തുന്നതിനു മുന്‍പോ ശേഷമോ പ്രതികരിക്കാന്‍ രാഹുല്‍ തയാറായില്ല. കേസ് കോടതിയുടെ മുന്‍പിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം പുറത്തുവരുമെന്നും പ്രതിഷേധത്തിനിടെ കാറില്‍ കയറിയ ശേഷം രാഹുല്‍ പറഞ്ഞു. |