കൃഷ്ണശങ്കര്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന കുടുക്ക് 2025ലെ പ്രണയ ഗാനം പുറത്തിറങ്ങി. 'മാരന്‍ മറുകില്‍ ചോരും' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമും ഭൂമിയും ചേര്‍ന്നാണ്. ടിറ്റോ പി തങ്കച്ചന്റെ വരികള്‍ക്ക് ഭൂമിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ബാബുരാജ് തൂക്കിയെറിഞ്ഞു: വിശാല്‍ ആശുപത്ര
ബാബുരാജ് തൂക്കിയെറിഞ്ഞു: സ്‌ക്രീനില്‍ പത്തുപേരെ ഒന്നിച്ച് ഇടിച്ചു വീഴ്ത്തുന്ന തമിഴ് സൂപ്പര്‍ നായകന്‍ വിശാല്‍ പരിക്കേറ്റ് ആശുപത്രിയില്‍.
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ വിശാലിന് പരുക്ക്. സിനിമയിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേല്‍ക്കുകയായിരുന്നു. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജ്, വിശാലിനെ എടുത്തെറിയുന്നതായിരുന്നു സീക്വന്‍സ്.
റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്റെ തോള് ഭിത്തിയില്‍ വന്ന് ഇടിക്കുകയായിരുന്നു. സെറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാല്‍ ഉടന്‍ തന്നെ വൈദ്യസഹായം നേടി. രണ്ട് ദിവസത്തെ വിശ്രമം ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.
മകനൊപ്പം അമ്മയുടെ അശ്ലീല നൃത്തം
പന്ത്രണ്ട് വയസുള്ള മകനെ ചേര്‍ത്തു നിര്‍ത്തി അശ്ലീലനൃത്തം ചവിട്ടി വിഡിയോ റെക്കോഡ് ചെയ്ത് അമ്മ. ഓണ്‍ലൈന്‍ ഫോളോവേഴ്‌സിനെ കാണിക്കാന്‍ നടത്തിയ വൃത്തികേടിനെതിരേ പോലീസ് കേസെടുത്തു.
കാവല്‍ ട്രെയിലര്‍
മകന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കു ടെയില്‍ എന്‍ഡ് എഴുതുന്നതു രണ്‍ജി പണിക്കര്‍