സണ്ണി വെയ്‌നും ഗൗരി കിഷനും ആദ്യമായി ഒന്നിക്കുന്ന ‘അനുഗ്രഹീതന്‍ ആന്റണി’യിലെ ”നീയെ” ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. വിനീത് ശ്രീവനിവാസനും ഹരിത ബാലകൃഷ്ണനും ചേര്‍ന്ന് ആലപിച്ച ഗാനം നിവിന്‍ പോളിയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ആണ് സംഗീതമൊരുക്കിയത്.
ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍
തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ദമ്പതികളായി എത്തുന്ന ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. വിവാഹ ശേഷം അടുക്കളയും പാചകവുമായി മാത്രം ഒതുങ്ങിപ്പോകുന്ന ഒരുകൂട്ടം സ്ത്രീജനങ്ങളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസറില്‍ നിന്നുള്ള സൂചന.
കണ്‍കൾ നീയേ
സംവിധായകനും നടനുമായ സാജിദ് യഹിയ ഒരുക്കിയ മ്യൂസിക്കൽ വീഡിയോ ശ്രദ്ധ നേടുന്നു. പ്രശസ്ത പിന്നണി ഗായിക ശ്രേയ രാഘവ് പാടി അഭിനയിച്ച കണ്‍കൾ നീയേ' എന്ന ഗാനം . മലയാളത്തിലും തമിഴിലുമായാണ് പുറത്തിറങ്ങിയത്. പുതുമുഖം അനസ് റഹ്മാനാണ് ശ്രേയ രാഘവിനൊപ്പം ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഉന്നത നിലവാരമുള്ള ഒരു ഷോര്‍ട്ട് ഫിലിം പോലെ മനോഹരമായാണ് മ്യൂസിക് വിഡിയോയുടെ ചിത്രീകരണം.