ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ചവർ കടുംകാപ്പിയുമായി വരുന്നു. സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലെ കഥാപാത്രങ്ങളാണ് ‘ബ്ലാക്ക് കോഫി’ എന്ന സിനിമയുമായി എത്തുന്നത്. കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജ് ആണ് അതേ കഥാപാത്രമായി അഭിനയിച്ച് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും ബാബുരാജ് തന്നെ. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ്‍ലൈൻ. സിനിമയുടെ ട്രെയിലർ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിക്കഴിഞ്ഞു.
ദ് ഫാൽകൺ ആന്‍ഡ് വിന്റർ സോൾജ്യർ
മാർവൽ സ്റ്റുഡിയോസിന്റെ മിനി സീരിസ് ദ് ഫാൽകൺ ആന്‍ഡ് വിന്റർ സോൾജ്യർ ട്രെയിലർ എത്തി. മാർവൽ കോമിക്സിന്റെ കഥാപാത്രങ്ങളായ സാം വിൽസണും ബക്കി ബാൺസും വീണ്ടും വെള്ളിത്തിരയിൽ നിറയുന്ന ചിത്രം ഡിസ്നി പ്ലസിലൂടെ റിലീസ് ചെയ്യും.
പൗരഷ്പൂര്‍
ചരിത്രത്തിന്റെ ഒരു ഏടില്‍ നിന്നും കഥപറയുന്ന 'പൗരഷ്പൂര്‍' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഇന്ത്യന്‍ ഡിജിറ്റല്‍ സിനിമാ മേഖലയില്‍ ഇതുവരെ കാണാത്ത തരം അവതരണമായിരിക്കും ഈ സിനിമ എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന.
പാവ കഥൈകള്‍
തമിഴ് ആന്തോളജി ചിത്രവുമായി നെറ്റ്ഫ്ലിക്സ്. പാവ കഥൈകള്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ഡിസംബര്‍ 18 നാണ് ചിത്രം റിലീസ് ചെയ്യുക. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന നാല് സിനിമകളാണ് പാവ കഥൈകളിലുള്ളത്.