നയന്‍താര നായികയാവുന്ന ആക്ഷന്‍ ക്രൈം ത്രില്ലര്‍ ‘നേട്രികണ്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. താരത്തിന്റെ ജന്‍മദിനത്തിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. നയന്‍താരയുടെ 65ാം ചിത്രമാണ് നേട്രികണ്‍. സീരിയല്‍ കില്ലറെ വേട്ടയാടുന്ന അന്ധയായ വ്യക്തി ആയാണ് നയന്‍താര ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.
സൂരരൈ പോട്ര് : ഉർവശി
സൂരരൈ പോട്ര് സിനിമയുടെ ചർച്ചകളില്‍ ഉയർന്നു വരുന്ന പേര് നമ്മുടെ സ്വന്തം ഉർവശിയുടേതാണ്. ചിത്രത്തിലെ ഉർവശിയുടെ പ്രകടനത്തിന് പ്രശംസകള്‍ ഏറെയാണ് ലഭിക്കുന്നത്. സുരരൈ പോട്ര് മാത്രമല്ല മുക്കുത്തി അമ്മൻ, പുത്തൻ പുതു കാലൈ എന്നീ ചിത്രങ്ങളിലും മിന്നും പ്രകടനവുമായാണ് ഉർവശി തിളങ്ങുന്നത്. പഴകുംതോറും വീര്യം കുടുന്ന വീഞ്ഞ് പോലെയാണ് ഉർവശി എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന പ്രതികരണം.
'മാസ്റ്റര്‍' - ടീസര്‍
'മാസ്റ്റര്‍' - ടീസര്‍
ദി ഇന്‍വിസിബിള്‍ ഹ്യൂമന്‍സ്
ഇന്നും അദൃശ്യരായി ജീവിക്കുന്ന ആ മനുഷ്യരുടെ കഥയാണ് 'ദി ഇന്‍വിസിബിള്‍ ഹ്യൂമന്‍സ്'. കോവിഡ് ലോക്ഡൗണ്‍ കാരണം കേരളത്തിലെ വീടുകളില്‍ അടച്ചുപൂട്ടപ്പട്ടെ വയോധികരാണ് ഈ അദ്ഭുത മനുഷ്യര്‍. കേരളത്തിലെ ജനസംഖ്യയില്‍ ഏകദേശം 17 ശതമാനവും 65 വയസ്സിനു മുകളിലുള്ളവരാണ്. പുറത്തേക്കിറങ്ങാനാകാതെ വീട്ടില്‍ ഒറ്റയ്ക്കായിപ്പോയ അവരുടെ ജീവിതത്തില്‍ വെളിച്ചം നിറയ്ക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കുമാകും എന്ന് ഓര്‍മിപ്പിക്കുന്ന ഈ ഹ്രസ്വചിത്രമൊരുക്കിയത് ആരോണ്‍ മാത്യു.