വസീഗരക്ക് ശേഷം മറ്റൊരു ഡാൻസ് നമ്പറുമായി സാനിയ അയ്യപ്പൻ. ചുവപ്പും വെള്ളയും നിറമുള്ള വസ്ത്രങ്ങളണിഞ്ഞ സാനിയ ആരാധകരുടെ പ്രതീക്ഷകൾ തെറ്റിക്കാതെ ചടുലനൃത്തച്ചുവടുകളുമായി തന്നെ ഇത്തവണയുമെത്തുന്നു.
D4 ഡാൻസ് റിയാലിറ്റി ഷോയിൽ നിന്നും വെള്ളിത്തിരയിലേക്ക് വന്ന സാനിയയുടെ ഒപ്പം ചേരുന്നത് മറ്റൊരു D4 ഡാൻസ് താരമായ റംസാനാണ്. റംസാൻ തന്നെയാണ് ഡാൻസ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നതും.
Idukki hotel inauguration and belly dance
Idukki hotel inauguration and belly dance
Soofiyum Sujaathayum
ജയസൂര്യയും അദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘സൂഫിയും സുജാതയും’ ചിത്രത്തിലെ രണ്ടാമത്തെ ഗാനം ‘അല്‍ഹംദുലില്ലാഹ്’ റിലീസ് ചെയ്തു. ബി. ഹരിനാരായണന്റെ വരികള്‍ക്ക് സുദീപ് പലനാട് ഈണമിട്ട് സുദീപും അമൃത സുരേഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ജൂലൈ 3നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസാകുന്നത്. സുജാത എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അദിതി റാവു ഹൈദരി എത്തുന്നത്. സംസാര ശേഷിയില്ലാത്ത സൂജാതയ്ക്ക് സൂഫി സന്യാസിയായ ദേവ് മോഹനോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. സുജാതയുടെ ഭര്‍ത്താവായാണ് ചിത്രത്തില്‍ ജയസൂര്യ വേഷമിടുന്നത്.
രണ്‍ജി പണിക്കരുടെ മകന്റെ അടുത്ത സിനിമ കാŒ
കാവല്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്തിരിക്കുകയാണ് ടീസര്‍. തിരക്കഥാകൃത്ത് രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ ആണ് കാവല്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കാവല്‍ കൂടാതെ മറ്റു രണ്ടു ചിത്രങ്ങള്‍ കൂടി സുരേഷ് ഗോപി കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതിലൊന്ന് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയന്പതാമത്തെ ചിത്രമാണ്.