Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
UK Special
  Add your Comment comment
മുന്‍ കാമുകിയെ നഗ്‌നയാക്കി തിളച്ച വെള്ളമൊഴിച്ചു; മുന്‍ വോഗ് മോഡല്‍ ആര്‍ച്ചി സോംസ് കുറ്റക്കാരന്‍
reporter

ലണ്ടന്‍: മുന്‍ കാമുകിയെ നഗ്‌നയാക്കിയ ശേഷം ശരീരത്തിലേക്ക് തിളച്ച വെള്ളമൊഴിച്ച് ഗുരുതരമായി പൊള്ളലേല്‍പ്പിച്ച കേസില്‍ മുന്‍ വോഗ് മോഡലും മുന്‍ സൈനികനുമായ ആര്‍ച്ചി സോംസ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2019 മുതല്‍ 2025 വരെ മൂന്ന് യുവതികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കേസുകളിലാണ് സൗത്ത്വര്‍ക്ക് ക്രൗണ്‍ കോടതി 30കാരനായ ആര്‍ച്ചി സോംസിനെ കുറ്റക്കാരനായി കണ്ടെത്തിയത്. സെപ്റ്റംബര്‍ 21ന് ശിക്ഷ വിധിക്കും. അതുവരെ പ്രതിയെ റിമാന്‍ഡ് ചെയ്തു. മുന്‍ കാമുകിമാരായ ജെന്നാ കാലിസ്, ഗബ്രിയേല മാര്‍ഷല്‍, ടിന്‍ഡറിലൂടെ പരിചയപ്പെട്ട മറ്റൊരു യുവതി എന്നിവരാണ് കേസുകളിലെ പരാതിക്കാര്‍ എന്നാണ് റിപ്പോര്‍ട്ട്. വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ ആര്‍ച്ചിയെ 'സ്ത്രീകളെ തുടര്‍ച്ചയായി പീഡിപ്പിച്ച സീരിയല്‍ അബ്യൂസര്‍' എന്നായിരുന്നു വിശേഷിപ്പിച്ചത്. 2020 മേയ് 21ന് മുന്‍ കാമുകിയായ ജെന്നാ കാലിസിനെ പ്രതി ക്രൂരമായി മര്‍ദിച്ചുവെന്നാണ് കോടതിയില്‍ വെളിപ്പെട്ടത്. മുഖത്തും ശരീരത്തും തുടര്‍ച്ചയായി മര്‍ദിച്ചതിനെ തുടര്‍ന്ന് യുവതി ബോധരഹിതയായി. ബോധം തിരിച്ചെത്തിയ ശേഷവും ആക്രമണം തുടര്‍ന്നു. പിന്നാലെ യുവതിയെ ബലമായി വസ്ത്രങ്ങള്‍ അഴിപ്പിച്ച ശേഷം ശരീരത്തിലേക്ക് തിളച്ച വെള്ളമൊഴിച്ചതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഗുരുതരമായി പൊള്ളലേറ്റ ജെന്നാ, പൂര്‍ണ നഗ്‌നയായ നിലയില്‍ അയല്‍വാസികളുടെ ഫ്‌ലാറ്റിലേക്ക് ഓടി കയറി ഷവറിന് കീഴില്‍ നിന്നാണ് ശരീരം തണുപ്പിച്ചത്. സംഭവത്തിന് പിന്നാലെ ആര്‍ച്ചിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അന്ന് യുവതി അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. 2023ല്‍ പരിചയപ്പെട്ട ഗബ്രിയേല മാര്‍ഷലിനോടും പ്രതി നിരന്തരം അതിക്രമം കാട്ടിയതായി കോടതി കണ്ടെത്തി. മുഖത്തടിക്കല്‍, സ്വകാര്യ ഭാഗത്ത് ചവിട്ടല്‍, കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിക്കല്‍ തുടങ്ങിയ പീഡനങ്ങള്‍ നടന്നതായി വിചാരണയില്‍ തെളിഞ്ഞു. യുവതിയുടെ കണ്ണടയും രണ്ട് ലാപ്‌ടോപ്പുകളും ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ പ്രതി നശിപ്പിച്ചതായും കോടതി കണ്ടെത്തി. 2024 ജൂലൈയില്‍ ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ച ഗബ്രിയേലയെ വീണ്ടും മര്‍ദിച്ച ശേഷം ഫോണ്‍ ബലമായി കൈക്കലാക്കി 700 പൗണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായും കോടതിയില്‍ തെളിഞ്ഞു. യുവതിയെ പീഡിപ്പിക്കുമെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷന്‍ ആരോപിച്ചു. കെനിയന്‍ വംശജനായ ആര്‍ച്ചി സോംസ് മോഡലിങ്ങിലൂടെയാണ് ശ്രദ്ധേയനായത്. ഇരട്ട സഹോദരന്‍ കാള്‍ സോംസിനൊപ്പം എഎസ്ഒഎസിനായി മോഡലായിരുന്ന ഇയാള്‍ 2018ല്‍ വോഗിനായി വിവിയന്‍ വെസ്റ്റ്വുഡിന്റെ റണ്‍വേയിലും പ്രത്യക്ഷപ്പെട്ടിരുന്നു. സംഗീത ആല്‍ബങ്ങളും ഇയാള്‍ പുറത്തിറക്കിയിട്ടുണ്ട്. ആര്‍ച്ചിയുടെ ഇരട്ട സഹോദരന്‍ കാള്‍ സോംസും സ്ത്രീക്കെതിരായ ക്രൂരമായ ആക്രമണക്കേസില്‍ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 2020ല്‍ കാളിന് തടവുശിക്ഷ ലഭിച്ചിരുന്നു.

 
Other News in this category

 
 




 
Close Window