Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
UK Special
  Add your Comment comment
ബര്‍മിംഗ്ഹാമിലെ മോസ്‌കിനു സമീപം വെടിവയ്പ്പ്: 16 വയസ്സുകാരനു ഗുരുതരമായ പരിക്ക്
Text By: UK Malayalam Pathram
ബര്‍മിംഗ്ഹാമിലെ ആലം റോക്ക് പ്രദേശത്ത് ഒരു മോസ്‌കിന് സമീപം നടന്ന വെടിവയ്പില്‍ 16 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് 5.30ഓടെ ബോവിയര്‍ റോഡില്‍ വെടിവയ്പ് നടന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. വെടിയേറ്റ നിലയില്‍ കണ്ടെത്തിയ കൗമാരക്കാരനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരുക്കുകള്‍ ഗുരുതരവും ജീവന് ഭീഷണിയാകാവുന്നതുമാണെന്ന് അധികൃതര്‍ അറിയിച്ചു.

ആക്രമണത്തിന് മോസ്‌കുമായോ മതപരമായ കാരണങ്ങളുമായോ ബന്ധമുണ്ടെന്ന സൂചന ലഭിച്ചിട്ടില്ലെന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് ഫൊറന്‍സിക് പരിശോധനകളും തെളിവെടുപ്പും തുടരുകയാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
 
Other News in this category

 
 




 
Close Window