Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
 
 
UK Special
  Add your Comment comment
കുട്ടികളുടെ ലിംഗമാറ്റ ചികിത്സയില്‍ ആശങ്ക ഉന്നയിച്ചതിന് പീഡനമെന്ന് ജിപി; തൊഴില്‍ ട്രൈബ്യൂണലില്‍ നിയമപോരാട്ടം
reporter

ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്തവരുടെ ലിംഗമാറ്റ ചികിത്സയുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ജോലി ഉപേക്ഷിക്കേണ്ടിവന്നതായി ജിപി ഡോക്ടര്‍ സാറ റെഡ്വേഴ്‌സ്. കുട്ടികളുടെ സംരക്ഷണ ചുമതല വഹിച്ചിരുന്ന തനിക്കെതിരെ ട്രാന്‍സ്‌ഫോബിയ ആരോപണങ്ങള്‍ ഉയര്‍ന്നെന്നും കടുത്ത മാനസിക പീഡനം നേരിട്ടെന്നും അവര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. ചികിത്സയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയതിനു പിന്നാലെ തൊഴില്‍സ്ഥലത്ത് പ്രതികൂലമായ സമീപനം നേരിടേണ്ടിവന്നുവെന്നാണ് ഡോക്ടറുടെ ആരോപണം. എന്‍എച്ച്എസ് സസ്സെക്‌സ് ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡിനും മുന്‍ ചീഫ് എക്‌സിക്യൂട്ടീവിനുമെതിരെ തൊഴില്‍ ട്രൈബ്യൂണലില്‍ അവര്‍ നിയമനടപടികള്‍ തുടരുകയാണ്.

കുട്ടികള്‍ക്ക് അനുചിതമായി ഹോര്‍മോണ്‍ മരുന്നുകള്‍ നല്‍കിയെന്ന വിഷയത്തില്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചില നടപടികളില്‍ പിഴവുണ്ടായെന്ന് അംഗീകരിച്ച എന്‍എച്ച്എസ് അധികൃതര്‍ തുടര്‍ന്ന് ക്ഷമാപണം നടത്തിയിരുന്നു. രോഗികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഡോ. റെഡ്വേഴ്‌സ് ആവശ്യപ്പെട്ടു. ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുറന്നുപറയുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അവര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window