|
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്സ് നേതാവ് വളര്‍മതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. സമരമിരിക്കുന്ന മുഴുവന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സും കൂട്ട നിരാഹാരം ഇരിക്കും. സമരക്കാര്‍ക്ക് പിന്തുണയുമായി യുവമോര്‍ച്ച പ്രവര്‍ത്തകരും രംഗത്തെത്തി.യുവമോര്‍ച്ച പ്രവര്‍ത്തകരും പൊലീസുമായി വാക്കുതര്‍ക്കം ഉണ്ടായി. യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് വളര്‍മതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. വളര്‍മതിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തും. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയാല്‍ തിരികെ സമരപ്പന്തലിലേക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. സമരമിരിക്കുന്ന മുഴുവന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സും കൂട്ട നിരാഹാരം ഇരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. സമരസമിതി നേതാവ് വളര്‍മതിയെ വിട്ടയക്കും വരെ കൂട്ട നിരാഹാരം ഇരിക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. |