Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 10th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സ്റ്റുഡന്റ് വിസ എക്‌സ്‌റ്റെന്‍ഷന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ? - cas (confirmation of acceptance for studies ) (മൂന്നാം ഭാഗം)
പോള്‍ ജോണ്‍
കണ്‍ഫോര്‍മേഷന്‍ ഓഫ് ആക്‌സപ്റ്റന്‍സ് ഫോര്‍ സ്റ്റഡീസ് (സിഎഎസ്) ഒരു unique reference നമ്പറാണ്. ഏത് overseas student ഉം enrol ചെയ്യുന്ന സമയത്ത് അവര്‍ക്ക് അവരുടെ സ്‌പോണ്‍സറായ എഡ്യുക്കേഷന്‍ എസ്റ്റാബ്ലിഷ്‌മെന്റ് യുകെബിഎയുടെ സ്‌പോണ്‍സര്‍ മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ ഒരു സിഎഎസ് റഫറന്‍സ് നമ്പര്‍ ഇഷ്യൂ ചെയ്യേണ്ടതായുണ്ട്. സിഎഎസ് ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് ഈ വിദ്യാര്‍ത്ഥി ഇംഗ്ലീഷ് പരിജ്ഞാനമടക്കമുള്ള എല്ലാ നിബന്ധനകളും വിജയകരമായി നേരിടുന്ന ആളായിരിക്കണമെന്ന് സ്‌പോണ്‍സര്‍ക്ക് ബോധ്യമുണ്ടായിരിക്കണം.

സിഎഎസ് ഇഷ്യൂ ചെയ്തതിനുശേഷം മാത്രമേ ഒരു വിദ്യാര്‍ത്ഥിക്ക് ആ സ്ഥാപനത്തില്‍ പഠനം തുടങ്ങുവാന്‍ അനുവാദമുള്ളൂ. ഒരു വിദ്യാര്‍ത്ഥിയുടെ സിഎഎസ് റഫറന്‍സ് നമ്പറിലൂടെ യുകെബിഎക്ക് അയാളുടെ അടിസ്ഥാന വിദ്യാഭ്യാസ അഡ്മിഷനു വേണ്ടുന്ന എല്ലാ ഇന്‍ഫോര്‍മേഷനും ഓണ്‍ലൈനായി കാണാന്‍ സാധിക്കും. മാത്രമല്ല , ഈ വിദ്യാര്‍ത്ഥി എത്ര ഫീസ് നല്‍കിയിട്ടുണ്ടെന്ന കാര്യവും ഏതൊക്കെ ഡോക്യുമെന്‍സ് അല്ലെങ്കില്‍ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ ലഭിച്ചിരിക്കുന്നത് എന്നെല്ലാം മനസ്സിലാക്കാനാകും.

വിദ്യാര്‍ത്ഥികള്‍ അപേക്ഷ പൂരിപ്പിക്കുമ്പോള്‍ അപ്ലിക്കേഷന്‍ ഫോമില്‍ അവരുടെ സിഎഎസ് റഫറന്‍സ് നമ്പര്‍ നല്‍കേണ്ടതായുണ്ട്. അതുപോലെ തന്നെ സിഎഎസില്‍ പ്രതിപാദിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അല്ലെങ്കില്‍ ഡോക്യുമെന്റ്‌സിന്റെ ഒറിജിനല്‍ യുകെബിഎക്ക് വേരിഫിക്കേഷനായി അയച്ചു നല്‍കേണ്ടതായിട്ടുണ്ട്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സിഎഎസ് റഫറന്‍സ് നമ്പര്‍ മാത്രമേ വിദ്യാര്‍ത്ഥിക്ക് നല്‍കൂ.

ഇതു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്. സ്‌പോണ്‍സര്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ നിന്നും സ്‌പോണ്‍സര്‍ക്ക് ഒരു പ്രിന്റ് ഔട്ട് എടുത്ത് വിദ്യാര്‍ത്ഥിക്ക് നല്‍കാവുന്നതാണ്. ഇതില്‍ നിന്നും എന്തൊക്കെ ഡോക്യുമെന്റ്‌സ് എന്തൊക്കെ ഡോക്യുമെന്റ്‌സ് അപേക്ഷയോടൊപ്പം യുകെബിഎക്ക് സമര്‍പ്പിക്കണമെന്ന് മനസ്സിലാക്കാവുന്നതാണ്. സിഎഎസില്‍ പറഞ്ഞിട്ടുള്ള എല്ലാ ഡോക്യുമെന്റിന്റേയും ഒറിജിനല്‍ അയച്ചുകൊടുക്കാതിരുന്നാല്‍ വിസ അപ്ലിക്കേഷന്‍ റെഫ്യൂസ് ചെയ്യപ്പെടും. ഇത് ധാരാളമായി കണ്ടുവരുന്ന ഒരു സ്റ്റുഡന്റ് റെഫ്യൂസല്‍ കാരണമാണ്.

സിഎഎസ് വിശദാംശങ്ങള്‍ സ്‌പോണ്‍സര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്ന് tier 4 guidance - ല്‍ വ്യക്തമായി പറയുന്നുണ്ട്. അതുപോലെ തന്നെ ഒരു സിഎഎസ് ഒരു അപേക്ഷയ്ക്ക് മാത്രമേ വാലിഡ് ആവുകയുള്ളൂ. ഏതെങ്കിലും കാരണം കൊണ്ട് അപേക്ഷ നിരസിക്കപ്പെടുകയാണെങ്കില്‍ അപ്പീലിന് അനുമതിയില്ലാത്ത പക്ഷം പുതിയ അപ്ലിക്കേഷന്‍ നല്‍കാന്‍ പുതിയ സിഎഎസ് റഫറന്‍സ് സ്‌പോണ്‍സറെക്കൊണ്ട് അലോട്ട് ചെയ്യേണ്ടതായുണ്ട്.
 
Other News in this category

 
 




 
Close Window