Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സ്റ്റുഡന്റ് വിസ എക്‌സ്റ്റെന്‍ഷന്‍ അപേക്ഷ നിരസിക്കപ്പെട്ടാല്‍ എന്തു ചെയ്യണം?
പോള്‍ ജോണ്‍
ലണ്ടന്‍ : നിലവിലുള്ള വിസ തീരുന്നതിന് മുന്‍പ് തന്നെ വിസ പുതുക്കാന്‍ നിയമാനുസൃതമായ വിസ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ വിസാ അപേക്ഷ നിരസിക്കുന്ന പക്ഷം ഇമിഗ്രേഷന്‍ കോടതിയില്‍ പോകുന്നതിനുള്ള അപ്പീല്‍ റൈറ്റ് ലഭിക്കുന്നതായിരിക്കും. സാധാരണയായി പത്ത് പ്രവൃത്തി ദിവസത്തിനുള്ളില്‍ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ഇങ്ങനെ സമര്‍പ്പിക്കുന്ന അപേക്ഷ ടിയര്‍ ട്രിബ്യൂണല്‍ കോടതിയില്‍ പരിഗണനയ്ക്കു വരും.

അപ്പീല്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ -

അപ്പീല്‍ ഒന്നുകില്‍ ഫാക്‌സ് ആയി അല്ലെങ്കില്‍ റെക്കോര്‍ഡഡ് ഡെലിവറി ആയി സമര്‍പ്പിക്കണം. അപ്പീല്‍ അപേക്ഷയോടൊപ്പം റെഫ്യൂസല്‍ ലെറ്ററിന്റെ പകര്‍പ്പ് നല്‍കേണ്ടതുണ്ട്. അതു പോലെ തന്നെ അപ്പീല്‍ ഫോമിലെ യഥാസ്ഥാനത്ത് എന്ത് കൊണ്ട് അപ്പീല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് (Grounds of appeal) രേഖപ്പെടുത്തണം. അപ്പീല്‍ അപേക്ഷ ഒപ്പിടാന്‍ മറക്കരുത്. സാധാരണയായി അപ്പീലില്‍ രണ്ട് ഓപ്ഷന്‍ ഉണ്ട്. ഒന്ന് ഓറല്‍ ഹിയറിങ്ങിന് അപേക്ഷിക്കാം. അല്ലാത്ത പക്ഷം പേപ്പര്‍ ഹിയറിങ്ങിന് അപേക്ഷിക്കുകയും ചെയ്യാം. ഓറല്‍ ഹിയറിങ് ആണെങ്കില്‍ നിങ്ങള്‍ക്ക് കോടതിയില്‍ പോയി ഇമിഗ്രേഷന്‍ ജഡ്ജിന്റെ മുമ്പാകെ ഹാജരായി നിങ്ങളുടെ കേസ് സംബന്ധിച്ച് വിശദമായി ബോധ്യപ്പെടുത്താന്‍ സാധിക്കും. അതിനാല്‍ അപ്പീല്‍ ചെയ്യുകയാണെങ്കില്‍ ഓറല്‍ ഹിയറിങ്ങിന് റിക്വസ്റ്റ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഓറല്‍ ഹിയറിങ് സമയത്ത് നിങ്ങള്‍ക്ക് സോളിസിറ്റര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് നിങ്ങള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരാവാന്‍ സാധിക്കും. അത് പോലെ തന്നെ ജഡ്ജിന് നിങ്ങളുമായി ആശയവിനിമയം നടത്തി ശരിയായ വസ്തുതകള്‍ മനസ്സിലാക്കാന്‍ സാധിക്കും. പേപ്പര്‍ ഹിയറിങ്ങില്‍ ഇതൊന്നും സാധ്യമല്ല. അതുപോലെ തന്നെ നിങ്ങള്‍ കൊടുത്തിട്ടുള്ള രേഖകളില്‍ നിന്നു മാത്രം വസ്തുതകള്‍ മനസ്സിലാക്കിയെടുക്കേണ്ടി വരും.

പേപ്പര്‍ ഹിയറിങ് നടത്തപ്പെടുന്ന അപ്പീലുകളില്‍ വിജയസാധ്യത കുറവ് കാണാറുണ്ട്. അതിനാല്‍ അപ്പീലുകളില്‍ ഓറല്‍ ഹിയറിങ് റിക്വസ്റ്റ് ചെയ്യുന്നതുമാവും അഭികാമ്യം.
 
Other News in this category

 
 




 
Close Window