Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സ്റ്റുഡന്റ് വിസ എക്‌സ്റ്റെന്‍ഷന്‍ - ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ? (നാലാം ഭാഗം)
Reporter
പോള്‍ ജോണ്‍

ലണ്ടന്‍ : സ്റ്റുഡന്റ് വിസ അപേക്ഷ ശരിയായി തയ്യാറാക്കുന്നതിനോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ കൂടിയുണ്ട്. വിസ എക്‌സ്റ്റെന്‍ഷനുള്ള പുതിയ കോഴ്‌സ് ഒന്നുകില്‍ നിലവിലുള്ള വിസ തീരുന്നതിന് മുമ്പ് തുടങ്ങിയതായിരിക്കണം. അല്ലെങ്കില്‍ വിസ തീര്‍ന്നതിനുശേഷം ഒരു മാസത്തിനുള്ളില്‍ തുടങ്ങുന്നതായിരിക്കണം.

ഉദാഹരണമായി നിങ്ങളുടെ വിസ ഫെബ്രുവരി 28ന് തീരുകയാണെന്നിരിക്കട്ടെ , നിങ്ങള്‍ വിസ ലഭിച്ച കോഴ്‌സ് പഠിച്ചു കഴിഞ്ഞുവെന്നുമിരിക്കട്ടെ , പുതിയൊരു കോഴ്‌സിന് സ്റ്റുഡന്റ് വിസ എക്‌സ്‌റ്റെന്‍ഷന്‍ ലഭിക്കണമെങ്കില്‍ പുതിയ കോഴ്‌സ് ഒന്നുകില്‍ ഫെബ്രുവരി 28ന് മുന്വ് തുടങ്ങിയിരിക്കണം. അല്ലെങ്കില്‍ പുതിയ കോഴ്‌സ് മാര്‍ച്ച് 30ന് മുമ്പ് തുടങ്ങുന്നതായിരിക്കണം. നിങ്ങളുടെ പുതിയ കോഴ്‌സ് ഏപ്രില്‍ 15നാണ് തുടങ്ങുന്നതെന്നിരിക്കട്ടെ നിങ്ങള്‍ക്ക് യുകെയില്‍ നിന്നും വിസ എക്‌സ്റ്റെന്‍ഷന്‍ അപേക്ഷ നല്‍കാന്‍ സാധിക്കുകയില്ല.

നിങ്ങള്‍ വിസ തീരുന്നതിന് മുമ്പായി നാട്ടിലേക്ക് മടങ്ങി അവിടെ നിന്നും വിസ എടുക്കേണ്ടതായി വരും. ധാരാളം പേരുടെ വിസ തിരസ്‌കരിക്കാനുള്ള ഒരു നിയമമാണിത്. ഈ നിയമപ്രകാരം വിസ റഫ്യൂസല്‍ ചെയ്യപ്പെടുകയാണെങ്കില്‍ ഒരു വിധത്തിലും അപ്പീല്‍ വഴിയോ മറ്റു മാര്‍ഗ്ഗങ്ങള്‍ വഴിയോ യുകെയില്‍ നിന്നും വിസ എക്‌സ്‌റ്റെന്‍ഷന്‍ ലഭിക്കുന്നതല്ല. നാട്ടിലേക്ക് തന്നെ തിരിച്ചുപോകേണ്ടതായി വരും. അതിനാല്‍ ഈ നിയമത്തിന്റെ കുരുക്കില്‍ പെടാതെ അഡ്മിഷന്‍ എടുത്ത് വിദ്യാര്‍ത്ഥികള്‍ വിസ പുതുക്കേണ്ടതാണ്.

ഇതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു നിയമമുണ്ട്. യുകെയില്‍ മൂന്നുവര്‍ഷം ടിയര്‍ 4 വിസയില്‍ നിന്നവര്‍ക്ക് ഫര്‍ദര്‍ വിസ എക്‌സ്റ്റെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ഈ കാലാവധിക്കുള്ളില്‍ ഡിഗ്രി ലെവലിലുള്ള ഒരു കോഴ്‌സെങ്കിലും പഠിച്ചിരിക്കണമെന്നുണ്ട്. എന്നു പറഞ്ഞാല്‍ ചെറിയ ഡിപ്ലോമ കോഴ്‌സുകള്‍ മാത്രം പഠിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ നില്‍ക്കാന്‍ അനുവാദം കിട്ടണമെന്നില്ല. അതിനാല്‍ യുകെയില്‍ കൂടുതല്‍ കാലം പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ ടിയര്‍ 4 നിയമങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

നിലവിലുള്ള ടിയര്‍ 4 വിസയില്‍ നിന്നുകൊണ്ട് ഒരേസമയം എത്ര കോഴ്‌സ് വേണമെങ്കിലും പഠിക്കാന്‍ സാധിക്കും. എന്നാല്‍ ഏത് കോഴ്‌സിനാണോ നിലവില്‍ വിസ ലഭിച്ചിട്ടുള്ളത് ആ ഇന്‍സ്റ്റിറ്റിയൂഷനില്‍ പഠനം തുടരേണ്ടതും കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുന്ന സമയം മാത്രമേ മറ്റു കോഴ്‌സുകള്‍ ചെയ്യാനാവൂ. സിഎഎസ് ലഭിച്ചിട്ടുള്ള കോളേജിലെ പഠനം നിര്‍ത്തി മറ്റ് കോഴ്‌സുകള്‍ ചെയ്യണമെങ്കില്‍ പുതിയ സിഎഎസും വിസയും എടുക്കേണ്ടതാണ്.

ഹൈലി ട്രസ്റ്റഡ് ആയിട്ടുള്ള കോളേജുകളിലോ യൂണിവേഴ്‌സിറ്റികളിലോ പഠനം തുടരാന്‍ നിലവില്‍ വിസയുണ്ടെങ്കില്‍ അനുവാദം ഉണ്ട്. അല്ലാത്ത കോളേജുകളില്‍ പുതിയ കോഴ്‌സ് അഡ്മിഷന്‍ എടുക്കുന്ന പക്ഷം വിസ പുതുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ യുകെയില്‍ ഇമിഗ്രേഷന്‍ നിയമം ലംഘിച്ചതായി കണക്കാക്കപ്പെടും. അതുപോലെ തന്നെ ഏതെങ്കിലും കാരണവശാല്‍ നിങ്ങളുടെ വിസ അപേക്ഷ തിരിച്ചയക്കപ്പെടുകയാണെങ്കില്‍ അപേക്ഷ തിരിച്ചയയ്ക്കുന്നതിനോടൊപ്പം അപ്‌ഡേറ്റഡ് ആയിട്ടുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റും അയക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
 
Other News in this category

 
 




 
Close Window