Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടനിലെ വിദേശികളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാര്‍: 50 ലക്ഷം ബ്രീട്ടീഷ് വംശജര്‍ ബ്രിട്ടനെ ഉപേക്ഷിച്ചു പോയി
reporter
ബ്രിട്ടന്‍ ഉപേക്ഷിച്ച് വിദേശവാസത്തിനു പോകുന്ന തദ്ദേശീയരുടെ എണ്ണം വര്‍ധിച്ചു. ഐക്യരാഷ്ട്രസഭ ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ബ്രിട്ടനിലെ വിദേശികളില്‍ ഏറ്റവുമധികം ഇന്ത്യക്കാരാണ്. ഏറ്റവും കൂടുതല്‍ വിദേശികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബ്രി്ട്ടന്‍. അമ്പതു ലക്ഷത്തോളം ബ്രിട്ടീഷ് വംശജര്‍ മറ്റു രാജ്യങ്ങളിലാണ് താമസിക്കുന്നത്. - ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്ത് ഇരുനൂറിലധികം രാജ്യങ്ങളുണ്ടെങ്കിലും യു.കെ. ഉള്‍പ്പെടെ പത്തു രാജ്യങ്ങളാണ് കുടിയേറ്റക്കാര്‍ ലക്ഷ്യമിടുന്നത്. ലോകത്തെ ആകെ കുടിയേറ്റത്തില്‍ പകുതിയിലധികവും ഈ രാജ്യങ്ങളിലേക്കാണ്. 45.8 മില്യണ്‍ വിദേശികള്‍ താമസിക്കുന്നത് അമേരിക്കയാണ്. കുടിയേറ്റത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതും അമേരിക്കയാണ്.
11 മില്യണുമായി റഷ്യ രണ്ടാമതും 9.8 മില്യണുമായി ജര്‍മനി മൂന്നാമതും 9.1 മില്യണുമായി സൗദി അറേബ്യ നാലാമതുമുണ്ട്. 7.8 മില്യണുമായി യു.എ.ഇക്കൊപ്പമാണ് പട്ടികയില്‍ യു.കെയുടെ സ്ഥാനം. ഫ്രാന്‍സ്, കാനഡ, ഓസ്‌ട്രേലിയ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ക്കു സ്ഥാനം യു.കെയ്ക്കു പിന്നിലാണ്.
ലോകമെമ്പാടും കുടിയേറ്റം വ്യാപകമായി. വിമാന സര്‍വീസുകള്‍ വ്യാപകമായതും സാമ്പത്തിക പ്രശ്‌നങ്ങളും, മെച്ചപ്പെട്ട തൊഴിലവസരങ്ങളും കുടിയേറ്റത്തിന് കരുത്തു പകര്‍ന്നു.
ഏകദേശം 232 മില്യണ്‍ ആളുകള്‍ കഴിഞ്ഞവര്‍ഷം മറ്റു രാജ്യങ്ങളിലേക്കു ചേക്കേറി. വിദേശങ്ങളില്‍ താമസിക്കുന്ന ബ്രിട്ടീഷുകുകാരുടെ എണ്ണത്തിലും ആനുപാതികമായ വര്‍ധനയുണ്ടായി.
ഓസ്‌ട്രേലിയയും യു.എസും കാനഡയുമൊക്കെയാണ് ബ്രിട്ടീകുകാരുടെ ഇഷ്ടസങ്കേതങ്ങള്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ പരിഗണിക്കുന്നപക്ഷം സ്‌പെയിനാണ് ബ്രിട്ടീഷുകാരുടെ പ്രിയരാജ്യം. അയര്‍ലണ്ട്, ജര്‍മനി, ഇറ്റലി തുടങ്ങിയി രാജ്യജങ്ങളാണ് തൊട്ടുപിന്നില്‍.
 
Other News in this category

 
 




 
Close Window