Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അയര്‍ലന്‍ഡില്‍ നഴ്‌സുമാരുടെ നിയമനത്തില്‍ ഭേദഗതി
reporter
ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന യോഗ്യതയുള്ള നഴ്‌സുമാരെ കിട്ടാതെ അയര്‍ലന്‍ഡിലെ ആരോഗ്യ വിഭാഗം നിയമനങ്ങളില്‍ ചില ഇളവു പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായി. നഴ്‌സുമാരുടെ നിമനനിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ആരോഗ്യ വിഭാഗം തീരുമാനിച്ചു. പ്രത്യേക സ്‌കീം മുഖേന എംപ്ലോയ്‌മെന്റ് പെര്‍മിറ്റിന് അപേക്ഷിക്കാം. ക്ലിനിക്കല്‍ അഡാപ്‌റ്റേഷന്‍ പ്ലേസ്‌മെന്റില്‍ അപേക്ഷിക്കുന്ന രീതി അവസാനിപ്പിച്ചു. സെപ്റ്റംബര്‍ അവസാനത്തോടെ ഇതു പ്രാബല്യത്തില്‍ വരും.
വിദഗ്ധ മേഖലകളില്‍ തൊഴില്‍ പെര്‍മിറ്റ് ആവശ്യമില്ലാതെ കരാര്‍ വ്യവസ്ഥകളില്‍ ജോലി ചെയ്യാനും ജോലി കെണ്ടത്താനും അവസരം ഒരുക്കുന്ന നിയമം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പ്രാബല്യത്തില്‍ വവന്നത്. നഴ്‌സിംഗിനു പുറമേ ഐടി, അക്കൗണ്ടന്‍സി, ബാങ്കിംഗ്, മെഡിക്കല്‍ ഫീല്‍ഡുകളില്‍ വിദഗ്ധ പ്രാവീണ്യമുള്ള ജോലി തേടുന്നവര്‍ക്കായി നിശ്ചിത സമയമോ ജോലി സ്ഥലമോ ബാധമാക്കാതെ കരാര്‍ അടിസ്ഥാനത്തില്‍ അയര്‍ലന്‍ഡില്‍ എവിടെയും ജോലി ചെയ്യാമെന്നതാണ് ഈ നിമയത്തിന്റെ പ്രത്യേകത.
യൂറോപ്യന്‍ ഇക്കണോമിക് മേഖലയ്ക്ക് പുറത്തുനിന്നുള്ള രാജ്യങ്ങളിലെ നഴ്‌സുമാര്‍ക്കാണ് പുതിയ നിയമങ്ങള്‍ ബാധകമാവുക.
ഇഇഇ ഇതര നഴ്‌സുമാരുടെ എംപ്ലോയിമെന്റ് പെര്‍മിറ്റും മറ്റും ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിനു മുന്നിലെത്തും. എമിഗ്രേഷന്‍ പെര്‍മിറ്റ് നേടി അയര്‍ലന്‍ഡില്‍ എത്തി ക്ലിനിക്കല്‍ അഡാപ്‌ടേഷന്‍ വിജയകരമായി പുര്‍ത്തിയാക്കണം. ഇങ്ങനെ ഐറിഷ് നഴ്‌സിംഗ് ബോര്‍ഡില്‍നിന്ന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നോണ്‍ ഇഇഇ നഴ്‌സുമാര്‍ക്ക് ഇനി മുതല്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പ്രത്യേക സ്‌കീമിന്റെ നിബന്ധനകള്‍ അനുസരിച്ച് മാത്രമേ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് അനുവദിക്കൂ.
ഇതിനു കീഴില്‍ അനുവദിക്കുന്ന എമിഗ്രേഷന്‍ പെര്‍മിറ്റും ക്ലിനിക്കല്‍ അഡാപ്‌റ്റേഷന്‍ പ്രോസസും ആറു മാസം മാത്രമാണുള്ളത്. അഡാപ്‌റ്റേഷന്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോബ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എംപ്ലോയിമെന്റ് പെര്‍മിറ്റിനായി അപേക്ഷിക്കാം. ഇതോടെ നിശ്ചിത യോഗ്യതകള്‍ ഉള്ള നഴ്‌സുമാര്‍ക്ക് അയര്‍ലന്‍ഡില്‍ പ്രവേശിക്കാനും അഡാപ്‌റ്റേഷന്‍ കോഴ്‌സ് പാസായി ജോലി കണ്ടെത്താനുമുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.
കൂടുതല്‍ കേന്ദ്രങ്ങളില്‍ അഡാപ്‌റ്റേഷന്‍ കോഴ്‌സ് ആരംഭിക്കാനും എച്ച്എസ്ഇ പദ്ധതിയിടുന്നുണ്ട്. അഡാപ്‌റ്റേഷന്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് അപ്പീല്‍ നല്‍കാനും അനുവാദമുണ്ട്.
 
Other News in this category

 
 




 
Close Window