Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദേശത്തു ജോലി ചെയ്യാന്‍ നഴ്‌സുമാര്‍ക്ക് കേരള സര്‍ക്കാര്‍ വക പ്രത്യേക പരിശീലനം
reporter
നഴ്‌സുമാര്‍ക്ക് വിദേശ ജോലി ഉറപ്പാക്കാന്‍ നൂതനപരിശീലന പദ്ധതിയുമായി നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് (നൈസ്). സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സിനു (കേസ്) കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്ത മാസം 20നു തിരുവനന്തപുരം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിക്കും. നഴ്‌സുമാര്‍ക്ക് ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു കോഴ്‌സെന്നു 'കേസ് മാനേജിങ് ഡയറക്ടര്‍ ആര്‍. രാഹുല്‍ പറയുന്നു. മൂന്നു മാസമാണു 'നൈസ് കോഴ്‌സ് കാലാവധി. ബേസിക് ലൈഫ് സപ്പോര്‍ട്ട്, അഡ്വാന്‍സ്ഡ് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട്, ക്വാളിറ്റി ആന്‍ഡ് പേഷ്യന്റ് സേഫ്റ്റി, ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, എമര്‍ജന്‍സി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സിങ് ആന്‍ഡ് വര്‍ക് എത്തിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ രാജ്യാന്തര അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.ഹെല്‍ത്ത് അതോറിറ്റി ഓഫ് അബുദാബി, ദുബായ് ഹെല്‍ത്ത് അതോറിറ്റി, ഖത്തര്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് തുടങ്ങിയവയുടെ യോഗ്യതാ പരീക്ഷകള്‍ക്കുള്ള പരിശീലനവും പാഠ്യപദ്ധതിയുടെ ഭാഗമാണ്. ഇംഗ്ലിഷ്, അറബിക് ഭാഷാപ്രാവീണ്യം കൈവരിക്കാനും പരിശീലനം സഹായിക്കും.

സംസ്ഥാന നഴ്‌സിങ് കൗണ്‍സില്‍ റജിസ്‌ട്രേഷനും രണ്ടു വര്‍ഷ പ്രവര്‍ത്തനപരിചയവുമുള്ളവര്‍ക്കാണു പ്രവേശനം. ഫീസ് 78,000 രൂപ. വിവിധ രാജ്യങ്ങള്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നതിലുള്ള ഫീസുള്‍പ്പെടെയാണിത്. പ്രാഥമിക സ്‌ക്രീനിങ്ങിന്റെയും പ്രവേശനപരീക്ഷയുടെയും തുടര്‍ന്ന് ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണു പ്രവേശനം. പ്രവേശനപരീക്ഷയുടെ പ്രോസ്‌പെക്ടസ് കഴിഞ്ഞയാഴ്ച മന്ത്രി ഷിബു ബേബി ജോണ്‍ പ്രകാശനം ചെയ്തു. ന്ദന്ദന്ദ.ിദ്ധ്യനുന്റ്യന്റന്രുണ്ഡത്‌ന.ിനുന്ധ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയും തിരുവനന്തപുരം പട്ടത്തുള്ള എസ്‌യുടി ആശുപത്രിയില്‍ നേരിട്ടും അപേക്ഷ നല്‍കാം. അപേക്ഷാഫോമിനു 300 രൂപ; ഓണ്‍ലൈനില്‍ 350 രൂപ. ഫോണ്‍: 95443 03377, 99614 08800.
 
Other News in this category

 
 




 
Close Window