Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യൂറോപ്യന്‍ യൂണിയന്‍ അംഗത്വ വിഷയത്തില്‍ ജനഹിത പരിശോധന, ഇന്ത്യക്കാരുടെ തീരുമാനം നിര്‍ണായകമാകും
Reporter



ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്ന വിഷയത്തില്‍ ജനഹിത പരിശോധന നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകാന്‍ യുകെ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഉടന്‍ തന്നെ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കും. അതേസമയം, വോട്ടെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ തീരുമാനം നിര്‍ണായകമാകുമെന്നു റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു കുടിയേറിയവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ല. അതേസമയം, ഐറിഷ്, കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിദേശത്ത് ജോലി ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്കും വോട്ടവകാശം ലഭിക്കും. യുകെ പൗരത്വമുള്ളവര്‍ക്കായിരിക്കും വോട്ടവകാശം. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പതിനെട്ട് വയസ് പൂര്‍ത്തിയായിരിക്കണം. 58 വയസ് കഴിഞ്ഞവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ല.

ഇതു കൂടാതെ പതിനഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ അന്യരാജ്യത്ത് താമസിക്കുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്കായിരിക്കും വോട്ടവകാശം ലഭിക്കുക. വ്യാഴാഴ്ച ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണു കരുതുന്നത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ യുകെ ആരു ഭരിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തത് ഇന്ത്യക്കാരാണ്. ഈ സാഹചര്യത്തില്‍ ജനഹിത പരിശോധനയുടെ കാര്യത്തിലും ഇന്ത്യക്കാരുടെ തീരുമാനം നിര്‍ണായകമാകും. ഇപ്പോഴത്തെ കണക്കുപ്രകാരം എട്ടു ലക്ഷം ഐറിഷുകാര്‍ക്കും പതിനായിരത്തോളം കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വോട്ടവകാശം ലഭിക്കും. രാജ്യത്തിനു പുറത്ത് താമസിക്കുന്ന 1.8 മില്യണ്‍ ബ്രിട്ടീഷുകാരും വോട്ടവകാശത്തിന് അര്‍ഹരായിരിക്കും.

രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണു യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാന്‍ ബ്രിട്ടന്‍ ആലോചിക്കുന്നത്. ഇപ്പോള്‍ യൂറോപ്പില്‍ നിന്നു യുകെയിലേക്ക് കുടിയേറാന്‍ നിയന്ത്രണങ്ങളില്ല. ഇതു രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ സാരമായി ബാധിച്ചിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ ഇപ്പോള്‍ 27 രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്.



 

 
Other News in this category

 
 




 
Close Window