Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ കുടിയേറ്റ നിയമം എല്ലാവര്‍ക്കും ബാധകം
Reporter

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ കുടിയേറ്റ നിയമം എല്ലാവര്‍ക്കും ബാധകം. നഴ്‌സുമാരെ മാത്രമേ ബാധിക്കൂവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നു വിദഗ്ധര്‍. കുടിയേറ്റ നിയമത്തിലെ പരിഷ്‌കരണം മൂലം പെര്‍മനന്റ് റസിഡന്‍സി ലഭിക്കാന്‍ വേണ്ട മിനിമം ശമ്പളം നിശ്ചയിച്ചതുമായി ബന്ധപ്പെട്ടാണ് നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം വാര്‍ത്തയായത്.

അഞ്ച് വര്‍ഷം യുകെയില്‍ നിയമപരമായി ജോലി ചെയ്താല്‍ സ്ഥിരതാമസത്തിന് വിസ ലഭിക്കുന്ന ഇപ്പോഴത്തെ രീതിയില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തി. ഇതുപ്രകാരം 35,000 പൗണ്ട് എങ്കിലും വാര്‍ഷിക വരുമാനം ഉണ്ടെങ്കില്‍ മാത്രമേ പെര്‍മെനന്റ് വിസ ലഭിക്കൂ. ബ്രിട്ടണിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഇത്രയും ശമ്പളം ലഭിക്കാത്തതാണ് ഇവരുടെ അടിസ്ഥാനമാക്കി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പെര്‍മെനന്റ് റസിഡന്‍സിന് അപേക്ഷിക്കുന്ന അവസാന വര്‍ഷം അത്രയും ശമ്പളം ലഭിക്കുന്ന സ്വകാര്യ ആശുപത്രികളിലേക്കോ നഴ്‌സിങ്ങ് ഹോമുകളിലേക്കോ ജോലി മാറിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. യുകെയിലെത്തി ആറ് വര്‍ഷത്തിന് ശേഷവും വാര്‍ഷികവരുമാനം 35,000 പൗണ്ട് ഇല്ലാത്ത വിദേശ തൊഴിലാളികളെല്ലാം മാതൃരാജ്യത്തേക്ക് തിരിച്ചു പോകണം.

ഇന്ത്യക്കാരുള്‍പ്പെടെ 30,000 നഴ്‌സുമാരാണ് ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് ഇത്തരത്തില്‍ പിരിഞ്ഞുപോകേണ്ടി വരിക. പുതിയ നിയമം അടുത്ത വര്‍ഷം മുതലാണ് നടപ്പിലാകുന്നത്. യുകെയിലേക്കുള്ള കുടിയേറ്റത്തിന് തടയിടാനുള്ള കര്‍ക്കശമായ നിയമങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. അതേസമയം, ഇപ്പോള്‍ തന്നെ എന്‍എച്ച്എസില്‍ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ഇവരെ ഒഴിവാക്കി നിയമം നടപ്പാക്കുമോയെന്നാണ് കാണേണ്ടത്.

 
Other News in this category

 
 




 
Close Window