Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അപേക്ഷ നല്‍കുന്നവര്‍ക്കെല്ലാം അന്നു തന്നെ യുകെയിലേക്കു വിസ - ഇന്ത്യയിലെത്തിയ യുകെ ഇമിഗ്രേഷന്‍ മന്ത്രി പറഞ്ഞതു കേള്‍ക്കുക
reporter
അപേക്ഷ നല്‍കുന്ന ദിവസം തന്നെ വിസ ലഭിക്കുന്ന രീതി യുകെയിലേക്കുള്ള മറ്റു വിസകളിലും നടപ്പാക്കുമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര് ജെയിംസ് ബ്രോക്കന്‍ഷെയര്‍. സൂപ്പര്‍ പ്രയോറിറ്റി വിസയുടെ ആനുകൂല്യങ്ങള്‍ മറ്റു വിസകള്‍ക്കും ബാധകമാക്കുമെന്നു മന്ത്രി പറഞ്ഞതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ചില പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങള്‍ എന്ന് ഇന്ത്യയിലെ മാധ്യമങ്ങള്‍ ഈ വാര്‍ത്തയെ പ്രകീര്‍ത്തിക്കുന്നു. എന്നാല്‍, ഇക്കാര്യം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുകയോ, അനുമതിയോടു കൂടി പാസ്സാവുകയോ ചെയ്തിട്ടില്ല.
പുതുതായി ഏര്‍പ്പെടുത്താനൊരുങ്ങുന്ന ഫോറത്തിലൂടെ ഒരു വട്ടം പൂരിപ്പിച്ചാല്‍ കസ്റ്റമര്‍മാര്‍ക്ക് ഓട്ടോകംപ്ലീറ്റഡ് ഷെന്‍ഗന്‍ അപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്യാനും പ്രിന്റ് ചെയ്യാനും അപേക്ഷിക്കാനും അവസരം ലഭിക്കുന്നതാണ്. ആരംഭത്തില്‍ ഈ ഫോറം ഇംഗ്ലീഷിലായിരിക്കും. പിന്നീട് ഇത് ഹിന്ദി, തമിഴ്, ഗുജറാത്തി എന്നീ ഭാഷകളിലേക്കും ട്രാന്‍സിലേറ്റ് ചെയ്യുമെന്നാണ് സൂചന. ഇന്ത്യയിലെ വിവിധ ഭാഷയിലുള്ള കസ്റ്റമര്‍മാര്‍ക്ക് യുകെ വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതിനാണ് ഇത്തരത്തില്‍ വിവിധ ഭാഷകളില്‍ ഫോം ലഭ്യമാക്കാനുദ്ദേശിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ പുതിയ വിസ അപ്ലിക്കേഷന്‍ സെന്റര്‍ (വിഎസി) തുടങ്ങുമെന്നും ബ്രോക്കന്‍ഷെയര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യ യുകെയുടെ ഒരു വലിയ വിസ മാര്‍ക്കറ്റാണെന്നാണ് ഡല്‍ഹിയിലെ വിസ അപ്ലിക്കേഷന്‍ സെന്റര്‍ സന്ദര്‍ശിക്കുന്നതിനിടെ ബ്രോക്കര്‍ഷെയര്‍ പറഞ്ഞിരുന്നു.
മന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് അപേക്ഷ സമര്‍പ്പിക്കുന്ന ദിവസം തന്നെ ലഭിക്കുന്ന സൂപ്പര്‍പ്രയോറിറ്റി വിസ സര്‍വീസ് ആദ്യതവണ ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നവര്‍ക്കും വര്‍ക്ക് വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്കും ലഭ്യമാക്കും. അപ്ലിക്കേഷന്‍ നല്‍കി മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ ലഭിക്കുന്ന പ്രയോറിറ്റി വിസയും സര്‍വീസ് വിസിറ്റ്, സ്റ്റഡി, വര്‍ക്ക് റൂട്ടുകളിലേക്കും ലഭ്യമാക്കിയിട്ടുള്ള പ്രഖ്യാപനവും ബ്രോക്കന്‍ഷെയര്‍ നടത്തിയിട്ടുണ്ട്. ഈ പരിഷ്‌കാരത്തിലൂടെ ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ പേര്‍ക്ക് വിസ അനായാസം ലഭ്യമാകുമെന്നു കരുതുന്നു.



ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും യുകെയിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ബ്രോക്കന്‍ഷെയര്‍ പറയുന്നു. ഇന്ത്യയിലെ അഭ്യന്തര മന്ത്രാലയം, വിദേകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാരുമായും ബ്രോക്കന്‍ഷെയര്‍ ചര്‍ച്ചകള്‍ നടത്തുന്നുമുണ്ട്.
മാര്‍ച്ച് ഒന്ന് മുതലാണ് യുകെ വിസാസ് ആന്‍ഡ് ഇമിഗ്രേഷന്‍ സൂപ്പര്‍ പ്രയോറിറ്റി വിസ വിസിറ്റിംഗ് വിസ അപേക്ഷകളിലേക്കും വര്‍ക്ക് വിസ അപേക്ഷകളിലേക്കും വ്യാപിപ്പിക്കുന്നത്.
 
Other News in this category

 
 




 
Close Window