Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ശമ്പളത്തില്‍ ലാഭം നോക്കി അനധികൃത കുടിയേറ്റക്കാരെ ജോലിക്കു വച്ചാല്‍ ഗ്ലാസ്‌ഗോയില്‍ പിടിയിലായ ഇന്ത്യക്കാരനെപ്പോലെ കഷ്ടപ്പെടേണ്ടി വരും
reporter
കേരളത്തില്‍ ബുക്കും പേപ്പറുമില്ലാതെയോടുന്ന വണ്ടിപോലെ യുകെയില്‍ അനധികൃതമായി തൊഴില്‍ നോക്കി നടക്കുന്ന കുടിയേറ്റക്കാരെ ജോലിക്കു വച്ചു ശമ്പളം ലാഭിക്കുന്നവര്‍ ഒടുവില്‍ കുടുങ്ങിയാല്‍ വല്ലാതെ കഷ്ടപ്പെടേണ്ടി വരും. ഗ്ലാസ്‌ഗോയില്‍ ബോംബെ ബ്ലൂസ് എന്ന റസ്‌റ്റോറന്റിന്റെ ഉടമ ഹര്‍ചരണ്‍ സിങ് ഇപ്പോള്‍ പ്രശ്‌നങ്ങളില്‍ നിന്നൂരാന്‍ വെള്ളം കുടിക്കുകയാണ്.

നാല് അനധികൃത കുടിയേറ്റക്കാര്‍ക്ക് തൊഴില്‍ നല്‍കിയതിന്റെ പേരില്‍ കക്ഷിയെ റസ്‌റ്റോറന്റ് നടത്തുന്നതില്‍നിന്ന് ആറുവര്‍ഷത്തേക്കാണ് വിലക്കിയത്.
തൊഴില്‍, കുടിയേറ്റ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹര്‍ചരണ്‍ വെട്ടിലായത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ യു.കെ. ഹോം ഓഫീസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഹര്‍ചരണിന്റെ സ്ഥാപനത്തില്‍ അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് നിയോഗിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ആവശ്യത്തിനു രേഖകളില്ലാതെ അധികൃതരുടെ കണ്ണുവെട്ടിച്ച യു.കെയില്‍ കടന്നുകൂടിയ നാലുപേര്‍ക്കും യു.കെയില്‍ തൊഴിലെടുക്കാന്‍ നിയമം അനുവദിച്ചിരുന്നില്ല. ഇതൊന്നും പരിഗണിക്കാതെ ഹര്‍ചരണ്‍ നാല്‍വര്‍ സംഘത്തെ തൊഴിലെടുക്കാന്‍ അനുവദിച്ചതിന്റെ പേരിലാണ് ഇന്‍സോള്‍വെന്‍സി സര്‍വീസ് വിലക്ക് പ്രഖ്യാപിച്ചത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2022 വരെ ഹര്‍ചരണിന് റസ്‌റ്റോറന്റ് നടത്താന്‍ അനുമതിയില്ല.

ഒരുതരത്തില്‍ അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഹര്‍ചരണിന്റേതെന്ന് ഇന്‍സോള്‍വെന്‍സി സര്‍വീസ് അധികൃതര്‍ ചൂണ്ടിക്കാട്ടി. കുടിയേറ്റ നിയമങ്ങളും തൊഴില്‍ നിയമങ്ങളും പാലിക്കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണ്. ഇവയെല്ലാം കാറ്റില്‍പ്പറത്തി നാലുപേര്‍ക്കും അവശ്യംവേണ്ട രേഖകളുള്ള കുടിയേറ്റക്കാരാണോയെന്നു പരിശോധിക്കാന്‍ പോലും മെനക്കെടാതെയാണ് ഹര്‍ചരണ്‍ അഭയം നല്‍കിയത്. ഇവര്‍ക്ക് 1998 ലെ മിനിമം വേജസ് ആക്ട് പ്രകാരം നല്‍കേണ്ട ന്യായമായ വേതനവും നല്‍കിയിരുന്നില്ല. തൊഴിലുടമകളുടെ ഭാഗത്തുനിന്ന് ഇത്തരം നിയമലംഘനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിലക്ക് പ്രഖ്യാപിച്ചത്.
 
Other News in this category

 
 




 
Close Window