Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 09th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക...
പോള്‍ ജോണ്‍
ലണ്ടന്‍ : യുകെയില്‍ ഏപ്രില്‍ 21 മുതല്‍ സ്റ്റുഡന്റ് വിസാ നിയമമാറ്റങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്‍മാരാണല്ലോ. എന്നാല്‍ മാറിവരുന്ന വിസാ നിയമങ്ങളുടെ പേരില്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗം എന്നും യുകെയില്‍ ഉണ്ടല്ലോ. ജൂലൈ മുതല്‍ നടപ്പില്‍ വരുന്ന വര്‍ക്ക് റെസ്ട്രിക്ഷനു മുന്‍പു തന്നെ വിസാ എക്സ്റ്റന്‍ഡ് ചെയ്ത് വര്‍ക്ക് റെസ്ട്രിക്ഷനില്‍ നിന്നും രക്ഷപ്പെടാം എന്നു വിചാരിക്കുന്ന ധാരാളം വിദ്യാര്‍ത്ഥികള്‍ എല്ലാം യുകെയിലുണ്ട്. ഈ വിഭാഗത്തെ ചൂഷണം ചെയ്യാനാണ് മിക്ക കോളേജുകളും ശ്രമിക്കുന്നത്.

ഏപ്രില്‍ 21ന് മുന്‍പ് തന്നെ പുതിയ കോഴ്‌സിന് അഡ്മിഷന്‍ എടുക്കണമെന്ന് അവര്‍ ശഠിക്കുന്നു. നവംബര്‍ 2011, ഡിസംബര്‍ വരെയൊക്കെ വിസകളുള്ള വിദ്യാര്‍ത്ഥികളാണ് ഈ കോളേജുകളുടെ വാര്‍ത്തകള്‍ ശ്രവിച്ച് അഡ്മിഷന്‍ എടുക്കാന്‍ നെട്ടോട്ടമോടുന്നത്.

500 പൗണ്ട് മുതല്‍ 2000 പൗണഅട് വരെയാണ് കാസ് ലെറ്റര്‍ നല്‍കുന്നതിന് ഈ കോളേജുകള്‍ ചാര്‍ജ്ജ് ചെയ്യുന്നത്. എന്നാല്‍ ജൂലൈക്ക് ശേഷം ഈ കോളേജുകള്‍ നിലവിലുണ്ടാകുമോ എന്ന കാര്യം ആരും ചിന്തിക്കാറില്ല. അഡ്മിഷന്‍ എടുത്ത കോളേജ് പൂട്ടിപ്പോയാല്‍ കൊടുത്ത കാശ് മാത്രമല്ല നഷ്ടമാവുക. യുകെയില്‍ അനധികൃതമായി തങ്ങി, അല്ലെങ്കില്‍ ഇമിഗ്രേഷന്‍ നിയമലംഘനം നടത്തി എന്നീ വിധത്തിലുള്ള വിസാ പ്രശ്‌നങ്ങളില്‍ നിങ്ങളും കുടുങ്ങിപ്പോകാം. ടിയര്‍ 4 വിസാ തുടങ്ങിയ സമയത്ത് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പകുതി കോളേജുകള്‍ പോലും തിരികെ വന്നില്ല എന്ന കാര്യം മറക്കാതിരിക്കുക. ഈ കോളേജുകളില്‍ പണം നല്‍കിയവര്‍ക്കെല്ലാം അത് നഷ്ടപ്പെട്ടു എന്ന കാര്യം മാത്രം മിച്ചം.

ജൂലൈക്ക് ശേഷം ധാരാളം കോളേജുകള്‍ നിന്നുപോകുവാന്‍ സാധ്യതയുണ്ട്. കാരണം, ജൂലൈ 2012നു ശേഷം പ്രൈവറ്റ് കോളേജുകളില്‍ അഡ്മിഷന്‍ എടുത്തുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അവകാശമുണ്ടായിരിക്കുകയില്ല. അതിനാല്‍ പ്രൈവറ്റ് കോളേജുകളില്‍ ജൂലൈക്ക് ശേഷം വിദേശ വിദ്യാര്‍ത്ഥികള്‍ വരാന്‍ സാധ്യത വളരെ കുറവാണ്. വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഈ കോളേജുകള്‍ വിദ്യാര്‍ത്ഥികളില്ലെങ്കില്‍ അടച്ചുപൂട്ടുക തന്നെ ചെയ്യും. അപ്പോള്‍ അവയിലിപ്പോള്‍ ജോയിന്‍ ചെയ്യുന്നവരുടെ കാര്യം പറയേണ്ടതില്ലല്ലോ?

എന്തിനാണ് ഏപ്രില്‍ 21ന് മുന്‍പ് അഡ്മിഷന്‍ എടുക്കാന്‍ കേളേജുകള്‍ നിര്‍ബന്ധിക്കുന്നത്? ഏപ്രില്‍ 21 കഴിഞ്ഞാല്‍ ഹൈലി-ട്രസ്റ്റഡ് അല്ലാത്ത കോളേജുകളുടെ കാസ് ഇഷ്യൂ ചെയ്യാനുള്ള അധികാരം യുകെബിഎ വെട്ടിക്കുറയ്ക്കും. ഇപ്പോള്‍ 500 വിദ്യാര്‍ത്ഥികളെ എടുക്കാവുന്ന ഒരു കോളേജിന് ഏപ്രില്‍ 21 കഴിഞ്ഞാല്‍ 100 വിദ്യാര്‍ത്ഥികളെങ്കിലും എടുക്കാനുള്ള അനുമതി ലഭിച്ചാല്‍ ഭാഗ്യമെന്ന് കരുതാം. അപ്പോള്‍ 21ന് മുന്‍പ് കൈവശമുള്ള കാസെല്ലാം ഇഷ്യൂ ചെയ്ത് പണം നേടിയെടുക്കാമെന്ന കോളേജുകളുടെ ദുര്‍മോഹത്തെ എങ്ങിനെ തടയാനാകും. ബി' റേറ്റഡ് കോളേജുകളുടെ കാര്യമാണ് കഷ്ടം. ഏപ്രില്‍ 21 കഴിഞ്ഞ് അവര്‍ക്ക് കാസ് പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്യൂ ചെയ്യാനുള്ള സാധിക്കുകയില്ല. ഇങ്ങനെ പോയാല്‍ അവര്‍ അടച്ചുപൂട്ടുക തന്നെ ചെയ്യും.

-കോളേജുകള്‍ കോടതിയില്‍ പോയാല്‍ എന്തു കാര്യം?

തങ്ങളെല്ലാം ഹൈക്കോടതിയില്‍ കേസ് നല്‍കും എന്ന മുടന്തന്‍ ന്യായമാണ് എല്ലാ കോളേജുകള്‍ക്കും പറയുവാനുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ ഇമിഗ്രേഷന്‍ നിയമത്തിന് ഹൈകോര്‍ട്ട് സ്‌റ്റേ നല്‍കുന്ന സാഹചര്യം വളരെ വിരളമാണ്. കേസ് നടത്തിയെങ്കിലും തീര്‍പ്പ് ലഭിക്കാന്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലും വേണം. അതു വരെ ഈ കോളേജുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പണശ്രോതസ്സ് തുഛ്ഛം.

-വിദ്യാര്‍ദ്ധികള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

അഡ്മിഷന്‍ എടുക്കുകയാണെങ്കില്‍ ഹൈലി-ട്രസ്റ്റഡ് കോളേജുകളില്‍ മാത്രം എടുക്കുവാന്‍ ശ്രമിക്കുക.
ഭംഗിയായി പ്രവര്‍ത്തിക്കുന്ന, റെപ്യൂട്ടേഷനുള്ള എ'- റേറ്റഡ് കോളേജുകളില്‍ ചേരാവുന്നതാണ്.
ബി'- റേറ്റഡ് കോളേജുകളെ ഒഴിവാക്കുക.
പ്രൈവറ്റ് കോളേജുകളില്‍ നല്‍കുന്ന ഫീസില്‍ തന്നെ യൂണിവേഴ്‌സിറ്റികളിലും ചെറിയ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ലഭിക്കാവുന്നതാണ്. അതിനാല്‍ നവംബര്‍ വരെ വിസയുള്ള വിദ്യാര്‍ത്ഥികള്‍ എടുത്തുചാടാതെ യൂണിവേഴ്‌സിറ്റികളിലും പ്രൈവറ്റ് കോളേജുകളിലും സെപ്റ്റംബര്‍ അഡ്മിഷന് ശ്രമിക്കുക. ചൂഷണം ചെയ്യുന്നവരുടെ വലയില്‍ വീഴാതെ ശ്രദ്ധിക്കുക.
 
Other News in this category

 
 




 
Close Window