Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യയിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ഇനി കൈനിറയെ സ്വര്‍ണം കൊണ്ടുവരാം
reporter
രാജ്യത്തിന് പുറത്തു നിന്നുവരുന്നവര്‍ പ്രധാനമായും വെട്ടിലായിരുന്നത് സ്വര്‍ണത്തിന്റെ പേരിലാണ്. പരിധിയില്‍ കവിഞ്ഞ സ്വര്‍ണം കൈവശം വച്ചതിന്റെ പേരില്‍ പലരും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പീഡനത്തിന് ഇരയായിരുന്നു. ഇതോടെ അനധികൃതമായി കൊണ്ടുവരുന്നതും വര്‍ധിച്ചു. എന്നാല്‍ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡല്‍ഹി എയര്‍പോര്‍ട്ട് അധികൃതര്‍.

ഇനി മുതല്‍ ഡല്‍ഹി വിമാനത്താവളം വഴി ഇഷ്ടമുള്ളത്ര സ്വര്‍ണം കൊണ്ടുവരാന്‍ അനുമതി നല്‍കി. പകരം ഇത്രയും അളവിനുള്ള ഡ്യൂട്ടി അടയ്ക്കണമെന്നു മാത്രം. വിമാനത്തില്‍ കയറുമ്പോള്‍ ധരിക്കേണ്ട ആഭരണത്തിനുള്ള നിയന്ത്രണവും നീക്കി. വിവാഹത്തിനും മറ്റുമായി കൊണ്ടുവരുന്ന സ്വര്‍ണം വ്യാപകമായി പിടിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

10 ശതമാനമാണ് ഡ്യൂട്ടി. തിരികെ പോകുമ്പോള്‍ വിമാനത്താവളത്തിലെ അപ്രൈസറെ ബോധ്യപ്പെടുത്തി അടച്ച ഡ്യൂട്ടി തിരികെ വാങ്ങാനും സാധിക്കും. വിദേശയാത്ര നടത്തുന്നവര്‍ക്കും ഇത്തരത്തില്‍ മുന്‍കൂട്ടി സ്വര്‍ണാഭരണങ്ങള്‍ സുരക്ഷിതമാക്കാന്‍ സാധിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഇപ്പോഴത്തെ കണക്ക് അനുസരിച്ച് സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയ്ക്കും പുരുഷന്മാര്‍ക്ക് 50,000 രൂപയ്ക്കുമുള്ള സ്വര്‍ണം കൊണ്ടുവരാനാണ് അധികാരം. ഇതില്‍ കൂടുതല്‍ കൊണ്ടുവന്നാല്‍ 10 ശതമാനം ആഭരണങ്ങള്‍ക്കും ആറു ശതമാനം ബിസ്‌കറ്റിനും നികുതി ഈടാക്കും.
 
Other News in this category

 
 




 
Close Window