Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഏപ്രില്‍ മുതലുള്ള നഴ്‌സുമാരുടെ ശമ്പള വര്‍ധനയ്ക്ക് ഔദ്യോഗിക അംഗീകാരം
reporter
നഴ്‌സുമാരുടെ ശമ്പള വര്‍ധനയ്ക്ക് ഔദ്യോഗിക അംഗീകാരം. ഇതു സംബന്ധിച്ച് തൊഴിലുടമകള്‍ക്കായുള്ള വേതനവും മാനദണ്ഡവും വ്യക്തമാക്കുന്ന സര്‍ക്കുലര്‍ പുറത്തിറങ്ങിയതോടെയാണ് വേതനവര്‍ധന പ്രാബല്യത്തിലാകുമെന്ന് ഉറപ്പായിരിക്കുന്നത്്. എന്‍.എച്ച്.എസ്. ടേംസ് ആന്‍ഡ് കണ്ടീഷണിലെ വേതന വ്യവസ്ഥകളുമ
ായി യോജിക്കുന്ന തരത്തിലായിരിക്കണം ജീവനക്കാരെ നിയമിക്കേണ്ടതെന്ന നിര്‍ദേശവും തൊഴിലുടമയ്ക്കു സര്‍ക്കുലര്‍ നല്‍കുന്നുണ്ട്. സര്‍ക്കുലര്‍ പ്രകാരം അനക്‌സ് സിയിലെ പുതിയ പേ ബാന്‍ഡുകളും പേ പോയിന്റുകളും അടുത്തമാസം ഒന്നുമുതല്‍ നടപ്പാകും.

സര്‍ക്കുലര്‍ അനുസരിച്ച് ബാന്‍ഡ് ഒന്ന്, രണ്ട് നഴ്‌സുമാര്‍ക്ക് 15,251 പൗണ്ട് ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്. ബാന്‍ഡ് രണ്ടുകാര്‍ക്കും നാലുപോയിന്റുള്ളവര്‍ക്കും 15,944 പൗണ്ടായിരിക്കും പുതിയ ശമ്പളം. പോയിന്റ് മുന്നിലുള്ളവര്‍ക്ക് 15,516 പൗണ്ട് ലഭിക്കും. പോയിന്റ് അഞ്ചുകാര്‍ക്ക് 16,372 പൗണ്ടും ആറുകാര്‍ക്ക് 16,800 പൗണ്ടും ഏഴുകാര്‍ക്ക് 17,351 പൗണ്ടും എട്ടുകാര്‍ക്ക് 16,978 പൗണ്ട് എന്ന തോതിലായിരിക്കും ശമ്പളവര്‍ധന. ബാന്‍ഡ് 6 നഴ്‌സിന് 35,225 പൗണ്ട്‌വരെ ശമ്പളം ലഭിക്കും. ബാന്‍ഡ് എട്ട് സിയില്‍ പേ സ്പിന്‍ പോയിന്റ് 49 ന് 66,582 പൗണ്ടും 46 ന് 68,484 പൗണ്ടും ശമ്പളം കിട്ടും. ബാന്‍ഡ് ഒന്‍പതിലെ 53 സ്പിന്‍ പോയിന്റുകാര്‍ക്ക് 94,883 പൗണ്ടും 54 കാര്‍ക്ക് 99,437 പൗണ്ടും ശമ്പളം ലഭിക്കും.
 
Other News in this category

 
 




 
Close Window