Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
എന്നും എന്നും കരുത്തുള്ള ഓര്‍മകള്‍
reporter
സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജയന്‍ ഓര്‍മയായിട്ട് 36 വര്‍ഷം. ജയന്റെ ചിതയ്ക്കു തീകൊളുത്തി അന്ത്യകര്‍മങ്ങള്‍ ചെയ്ത സഹോദരപുത്രന്‍ കണ്ണന്‍ വല്യച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കു വയ്ക്കുന്നു.

എനിക്ക് അഞ്ചര വയസുള്ളപ്പോഴാണ് വല്യച്ഛന്‍ മരണപ്പെട്ടത്. ബേബി എന്നു വീട്ടില്‍ വിളിച്ചിരുന്ന വല്യച്ഛനെ ബേബി എന്നാണു ഞാനും വിളിച്ചിരുന്നത്. വീട്ടിലേക്കു വല്യച്ഛന്റെ മൃതദേഹം കൊണ്ടുവരുന്നതിന്റെയും വീട്ടിലേക്കു നിരവധിയാളുകള്‍ എത്തിയതിന്റെയും ഞാന്‍ അന്ത്യകര്‍മങ്ങള്‍ ചെയ്തതുമെല്ലാം വ്യക്തമായി ഓര്‍ക്കുന്നു കണ്ണന്‍ പറയുന്നു. മാതാപിതാക്കള്‍ സഞ്ചാരി എന്ന സിനിമയുടെ ലൊക്കേഷനില്‍ എന്നെ കൊണ്ടുപോയതും ഓര്‍ക്കുന്നു. 1980 നവംബര്‍ 16 നാണ് വല്യച്ഛന്‍ മരിച്ചത്. 17 നാണു ചെന്നൈയില്‍ നിന്നു മൃതദേഹം വീട്ടില്‍ കൊണ്ടുവരുന്നത്. വല്യച്ഛന്റെ മരണം അറിയിച്ചുകൊണ്ടുള്ള ടെലഗ്രാം, അദ്ദേഹത്തിന്റെ ഒരു സിറ്റീസണ്‍ വാച്ച് തുടങ്ങിയവ ഞാനിപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. പല സിനിമകളിലും അദ്ദേഹം കെട്ടിയിരുന്ന വാച്ചാണത്. വീട്ടിലെ 898 എന്ന ഫോണിലേക്ക് എല്ലാ ദിവസവും വല്യച്ഛന്‍ വിളിക്കുമായിരുന്നു. പതിനാലാം വയസില്‍ ഒരു കൂട്ടുകാരനുമായി ചേര്‍ന്ന് ചെറിയൊരു ജിംനേഷ്യം ആരംഭിച്ചിരുന്നു. ജയനെക്കുറിച്ച് ഡോക്യുമെന്ററിയും കണ്ണന്‍ നേരത്തെ ചെയ്തിരുന്നു.

15 വര്‍ഷത്തെ സേവനത്തിനു ശേഷം നേവിയില്‍ നിന്നു വിരമിച്ചിട്ടാണ് അദ്ദേഹം സിനിമയിലേക്ക് രംഗപ്രവേശനം നടത്തുന്നത്. 1974 ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെന്നാണ് പലരുടെയും ധാരണ. എന്നാല്‍ 1973 ല്‍ കൃഷ്ണന്‍ നായര്‍ എന്ന പേരില്‍ തന്നെ രവികുമാറും വിധുബാലയും നായികാനായകന്മാരായ സിനിമയില്‍ വില്ലന്‍ വേഷം ചെയ്തുകൊണ്ടായിരുന്നു തുടക്കം. പക്ഷേ ഈ സിനിമ ഇടയ്ക്കു വച്ചു നിന്നുപോയി. പിന്നീടു പ്രേം നസീര്‍ നായകനായ പോസ്റ്റ്മാനെ കാണാനില്ല എന്ന സിനിമയില്‍ ഒരു രംഗത്തു മാത്രം പ്രത്യക്ഷപ്പെട്ടു. മൂന്നാമത്തെ സിനിമയാണ് ശാപമോക്ഷം.



വല്യച്ചന്റെ മുറപ്പെണ്ണായ (അമ്മാവന്റെ മകള്‍) ജയഭാരതിയാണ് ചലച്ചിത്രരംഗത്തു അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. പിന്നെ അവസരങ്ങള്‍ ജയനെ തേടി എത്തുകയായിരുന്നു. നടന്‍ ജോസ്പ്രകാശിന്റെ മകന്‍ രാജന്‍ ജോസഫാണ് ശാപമോക്ഷത്തില്‍ വല്യച്ഛന് അവസരം വാങ്ങിക്കൊടുത്തത്. പിന്നെ 126 സിനിമകളില്‍ അഭിനയിച്ചു. പൂട്ടാത്ത പൂട്ടുകള്‍ എന്ന സിനിമയിലും അഭിനയിച്ചു. കണ്ണന്‍ പറഞ്ഞുനിര്‍ത്തി. 1939 ജൂലൈ 25ന് കൊല്ലം ജില്ലയില്‍ തേവള്ളി എന്ന സ്ഥലത്തായിരുന്നു ജയന്റെ ജനനം. തിരുവിതാംകൂര്‍ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ പിതാവ് മാധവവിലാസം വീട്ടില്‍ മാധവന്‍പിള്ള. സത്രം മാധവന്‍പിള്ള എന്നും കൊട്ടാരക്കര മാധവന്‍പിള്ള എന്നും ജയന്റെ പിതാവ് അറിയപ്പെട്ടിരുന്നു. മാതാവ് ഓലയില്‍ ഭാരതിയമ്മ. 1980 നവംബര്‍ 16ന് കോളിളക്കം എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടായിരുന്നു ജയന്റെ മരണം. സ്‌കൂള്‍ കാലത്ത് എന്‍.സി.സിയില്‍ ബെസ്റ്റ് കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു. പതിനഞ്ച് വര്‍ഷം ജയന്‍ ഇന്ത്യന്‍ നേവിയില്‍ സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യന്‍ നേവിയില്‍ നിന്ന് രാജിവയ്ക്കുമ്പോള്‍ ജയന്‍ ചീഫ് പെറ്റി ഓഫീസര്‍ പദവിയില്‍ എത്തിയിരുന്നു. രണ്ടു പ്രാവശ്യം മിസ്റ്റര്‍ നേവിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകന്‍മാര്‍ക്കില്ലാതിരുന്ന തരത്തില്‍ ഗാംഭീര്യമുള്ളതായിരുന്നു. ജയന്റെ മനസിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ സംവിധായകര്‍ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി. സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനില്‍ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റന്‍ ഗ്ലാസ് ഡോറുകള്‍ തകര്‍ത്തു മുന്നേറാനോ വലിയ കെട്ടിടത്തില്‍ നിന്നു താഴേക്ക് ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല. ജയന്റ അസാധ്യമായ പ്രകടനങ്ങള്‍ക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവില്‍ ജയനെ കീഴ്‌പെടുത്തുകയായിരുന്നു.
 
Other News in this category

 
 




 
Close Window