ഇത് ചരിത്ര നിമിഷം എന്ന അടിക്കുറിപ്പോടെയാണ് ഡബ്ല്യൂസിസി അംഗങ്ങളുമായി നടത്തിയ വീഡിയോ കോളിന്റെ സ്‌ക്രീന്‍ഷോട്ട് നടിയും സംവിധായകയുമായ രേവതി തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.
ഇതൊരു ചരിത്ര നിമിഷം ആണെന്നും ഇനിയാണ് തങ്ങളുടെ ജോലി ആരംഭിക്കുവാന്‍ പോകുന്നതെന്നും രേവതി കുറിച്ചു. ഒരു ഡബ്ല്യൂസിസി അംഗമെന്ന നിലയില്‍ ഈ റിപ്പോര്‍ട്ടിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കിയ എല്ലാവരോടും നന്ദിയുണ്ട്. സമൂഹത്തില്‍ നമുക്കെല്ലാവര്‍ക്കും ഒരു ഐഡന്റിറ്റി നല്‍കിയ ഒരു വ്യവസായത്തെ സുരക്ഷിതമാക്കാനും മെച്ചപ്പെടുത്തലിനുമായി തുടര്‍ന്നും പരിശ്രമിക്കുമെന്ന് രേവതി സോഷ്യല്‍ മീഡിയയെ കുറിച്ചു.
അഞ്ചുവര്‍ഷത്തെ കോടതി സ്റ്റേകള്‍ക്കും ഡബ്ല്യുസിസിലെ മണിക്കൂറുകളോളം നീണ്ട ചര്‍ച്ചകള്‍ക്കും അഭിഭാഷകരുമായുള്ള സംവാദങ്ങള്‍ക്കും അവരുടെ ഉപദേശങ്ങള്‍ക്കും മറ്റും തടസ്സങ്ങള്‍ക്കും ഒടുവില്‍ 23 പേജുള്ള കമ്മിറ്റി റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുകയാണ്. |