Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=113.688 INR  1 EURO=95.6297 INR
ukmalayalampathram.com
Fri 16th May 2025
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഹണിയെ കാണുമ്പോള്‍ ഓര്‍മ വരുന്നത്....: ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശത്തെ കുറിച്ച് ഓണ്‍ലൈനില്‍ പ്രതിഷേധം
Text By: Team ukmalayalampathram
ബോബി ചെമ്മണ്ണൂരിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. നടി ഹണി റോസിനെതിരെ വിവാദ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ വാക്കുകളാണ് വിവാദമായത്. ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ കുന്തി ദേവി എന്ന കഥാപാത്രത്തെ ഓര്‍മ്മ വരുമെന്ന് പൊതുവേദിയില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു. ജ്വല്ലറിയില്‍ വച്ച് ഒരു നെക്ലേസ് നടിയുടെ കഴുത്തില്‍ അണിയച്ചതിന് ശേഷം ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ ഒന്ന് കറക്കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. 'നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണൂ. മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത്' എന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ അതെക്കുറിച്ച് പറഞ്ഞത്.
ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹണി റോസ്. പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറിയും താരം സന്ദര്‍ശിച്ചിരുന്നു.
 
Other News in this category

 
 




 
Close Window