സംസ്ഥാന സര്‍ക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ഇടുക്കി മേപ്പാറ സ്വദേശിയായ ക്ഷേത്ര പൂജാരിക്ക്. മേപ്പാറ മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരിയാണ് കോടിപതിയായത്.
സ്ഥിരമായി ലോട്ടറി ടിക്കറ്റ് വാങ്ങുന്ന ശീലമുണ്ട് മധുസൂദനന്‍ നമ്പൂതിരിക്ക്. സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഇതുവരെ നേടിയ ഏറ്റവും ഉയര്‍ന്ന സമ്മാനം 5000 രൂപയായിരുന്നു.
എം എ രാധാകൃഷ്ണന്‍ നായര്‍ എന്ന ലോട്ടറി വില്‍പനക്കാരന്‍ ഇരുപതേക്കര്‍ കൃഷ്ണ ലോട്ടറി ഏജന്‍സിയില്‍നിന്ന് വാങ്ങി വില്‍പ്പന നടത്തിയ FT 506060 എന്ന നമ്പരിനാണ് ഒരു കോടി ഒന്നാം സമ്മാനം അടിച്ചത്.
വാട്സാപ്പില്‍ കൊടുത്ത ലോട്ടറികളില്‍നിന്ന് ഇഷ്ടമുള്ള നമ്പറെന്ന നിലയില്‍ എടുത്ത ലോട്ടറിക്കാണ് ഭാഗ്യം കടാക്ഷിച്ചത്. എടുത്ത ലോട്ടറി രാധാകൃഷ്ണന്‍തന്നെ കൈയില്‍ സൂക്ഷിക്കുകയായിരുന്നു. ബുധനാഴ്ച നറുക്കെടുപ്പ് ഫലം വന്നപ്പോഴും രാധാകൃഷ്ണനാണ് വിളിച്ചറിയിച്ചത്. തൊട്ടുപുറകെ ലോട്ടറിയും കൈയിലെത്തിച്ചു. |