Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മാലിന്യം കാരണം ഇന്ത്യയിലും ചൈനയിലും ഒരു വര്‍ഷം മരിച്ചത് 16 ലക്ഷം ആളുകള്‍
reporter
മാലിന്യം കാരണം ഇന്ത്യയിലും ചൈനയിലും ഒരു വര്‍ഷം മരിച്ചത് 16 ലക്ഷം ആളുകള്‍
1990ന് ശേഷം ഇന്ത്യയിലും ചൈനയിലും മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ കുറവ് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു. പല രാജ്യങ്ങളിലും നിരക്കുകള്‍ ഇതിലും മോശമാണ്. 2010ന് ശേഷം ഇന്ത്യയിലെ കണക്കുകള്‍ മെച്ചപ്പെട്ടിട്ടില്ലെന്നും ഗ്രീന്‍പീസ് ചൂണ്ടി കാണിക്കുന്നു. കല്‍ക്കരി ഉപയോഗമാണ് വായുമലിനീകരണത്തിന് പ്രധാന കാരണമാകുന്നത്.

ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് കണക്കു പ്രകാരം ഇന്ത്യയിലെ മരണം 1.8 മില്യണാണ് (18ലക്ഷം). ജിഡിപി അനുസരിച്ചുള്ള കണക്കുകളും അവലോകനവും പ്രകാരം ഇത് 1.2 മില്യണില്‍ താഴെ മാത്രമാണ് ആവേണ്ടത്. ഇന്ത്യയിലെ മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങളും മരണവും വികസിത രാജ്യങ്ങളിലേതിലും നാല് മടങ്ങ് ഇരട്ടിയാണെന്നും ഗ്രീന്‍പീസ് റിപ്പോര്‍ട്ട് പറയുന്നു. കല്‍ക്കരി ഊര്‍ജ്ജനിലയങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പുകയുടെ കാര്യത്തില്‍ യാതൊരു നിയന്ത്രണവുമില്ലാത്തതാണ് മലിനീകരണം വര്‍ധിക്കാന്‍ കാരണമെന്നും ഗ്രീന്ഡപീസ് ചൂണ്ടികാണിക്കുന്നു.

ജൈവ ഇന്ധനങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന വായു മലിനീകരണം ഇരു രാജ്യങ്ങളിലും 1.6 മില്യണ്‍ അധികം ആളുകളുടെ മരണത്തിന് 2015ല്‍ കാരണമായിട്ടുണ്ട്. വായു മലിനീകരണത്തിന്റെ കാര്യത്തില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് ഇന്ത്യയടക്കം മധ്യവര്‍ഗ രാജ്യങ്ങളാണ്. ആഭ്യന്തര ഉത്പാദന വളര്‍ച്ച (ജിഡിപി) വര്‍ധിക്കുന്നതോടെ വായു മലിനീകരണം കുറയേണ്ടതാണ്. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇടയിലും ചൈനയിലും ഇന്ത്യയിലും മോശം വായു കൂടുകയാണ്.
 
Other News in this category

 
 




 
Close Window