Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
Person of the Year
reporter
ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയറായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പ്രഖ്യാപിച്ചു.
അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് എന്നതിന് പകരം ട്രംപിനെ അമേരിക്കന്‍ വിഘടിത സംസ്ഥാനങ്ങളുടെ പ്രസിഡന്റ് എന്ന് ടൈം മാഗസിന്‍ വിശേഷിപ്പിച്ചത് മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇത്രയധികം വ്യത്യസ്തമായ ശൈലിയില്‍ കാര്യങ്ങള്‍ ചെയ്യുന്ന ഒരാളെ മുമ്പ് കണ്ടിട്ടില്ലെന്ന് ടൈം മാഗസിന്‍ മാനേജിങ് എഡിറ്റര്‍ നാന്‍സി ഗിബ്‌സ് അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി ഈവര്‍ഷത്തെ സംഭവ ഗതികളെ സ്വാധീനിക്കുമെന്നും അവര്‍ പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ആയിരുന്ന ഹില്ലരി ക്ലിന്റണാണ് രണ്ടാം സ്ഥാനത്ത് എത്തിയതെന്നും ഗിബ്‌സ് അറിയിച്ചു. തനിക്ക് ലഭിച്ച വലിയ ആദരവാണ് ഇതെന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. നവംബര്‍ എട്ടിന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഹില്ലരിയെ ട്രംപ് പരാജയപ്പെടുത്തിയത്.
ടൈം മാഗസിന്റെ റീഡേഴ്‌സ് പോളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പേഴ്‌സണ്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബരാക്ക് ഒബാമ, ഡോണള്‍ഡ് ട്രംപ്, ജൂലിയന്‍ അസാഞ്ജ്, ഹില്ലരി ക്ലിന്റണ്‍ എന്നിവരെ പിന്തള്ളിയാണ് മോദി ഒന്നാമതെത്തിയത്. 2014 ലും ഓണ്‍ലൈന്‍ റീഡേഴ്‌സ് പോളില്‍ മോദി ഒന്നാമത് എത്തിയിരുന്നു.

Other News in this category

Close Window