Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇത് ദിവ്യ രാമനാഥനാണ്; ജയലളിതയുടെ മകളല്ല: കേട്ടതെല്ലാം കെട്ടുകഥ
reporter
ജയലളിതയുടെ മുഖത്തോട് സാമ്യമുളള യുവതിയുടെ ഒരു ഫോട്ടോഗ്രാഫ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ജയലളിതയുടെ രഹസ്യ മകളാണെന്നും അമേരിക്കയില്‍ താമസമാണെന്നുമാണ് പ്രചരിക്കുന്നത്.യഥാര്‍ത്ഥത്തില്‍ 2014ല്‍ ജയലളിത ജയിലില്‍ ആയപ്പോള്‍ തന്നെ ഈ ചിത്രം പ്രചരിക്കുന്നുണ്ട്.ഇത് ശരിയാണെന്ന് ധരിക്കുന്നവരും സമൂഹത്തില്‍ ധാരാളമുണ്ട്.

എന്നാല്‍ ഫോട്ടോയില്‍ കാണുന്ന ദിവ്യ രാമനാഥന്‍ വീരരാഘവന്‍ എന്ന യുവതി ജയലളിതയുടെ മകളല്ല.ജയലളിതയുമായി ഒരു ബന്ധവും ഇവര്‍ക്കില്ല.ഭര്‍ത്താവുമായി ഓസ്‌ത്രേലിയയില്‍ കഴിയുകയാണ് ഇവര്‍. മൃദംഗം വിദ്വാന്‍ വി ബാലാജിയുടെ കുടംബാംഗമാണ് യുവതി. പ്രശസ്ത ഗായിക ചിന്മയി ശ്രീപദ ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

ദിവ്യ ജനിച്ചതും വളര്‍ന്നതും കേരളത്തിലാണ്,തിരുവനന്തപുരത്ത്.ചിത്രം നീക്കാന്‍ ഫേസ്ബുക്കിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ദിവ്യയുടെ കുടുംബാംഗങ്ങള്‍ പറയുന്നു.ചിത്രം ജയലളിതയുടെ മകളെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതിന് പകരം മകളല്ലെന്ന് തെളിയിക്കുന്ന വാര്‍ത്ത ഷെയര്‍ ചെയ്യണമെന്നാണ് ദിവ്യയുടെ കുടുംബാംഗങ്ങള്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നത്.
 
Other News in this category

 
 




 
Close Window