Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രക്‌സിറ്റിന്റെ അനന്തരഫലം; ആയിരക്കണക്കിന് ജോലികള്‍ നഷ്ടമാകും
reporter
ബ്രക്‌സിറ്റ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കിയതോടെ രാജ്യത്ത് ആയിരത്തോളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് ഉറപ്പായി. ഇത് ഏറ്റവുമധികം ബാധിക്കുക ബാങ്കിങ് മേഖലയില്‍ ഉള്ളവര്‍ക്കായിരിക്കും. കാരണം മിക്ക ബാങ്കിങ് കമ്പനികളും ഇതിനോടകം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ തീരുമാനിച്ചു. എച്ച്എസ്ബിസി, യുബിഎസ് ബാങ്കുകളാണ് ഇതിനോടകം ജീവനക്കാരെ മറ്റ് യൂറോപ്യന്‍ നഗരങ്ങളിലേക്ക് മാറ്റുമെന്ന് വ്യക്തമായ മുന്നറിയിപ്പു നല്‍കിയത്. ബ്രിട്ടണിലെ ഏറ്റവും പ്രമുഖ ബാങ്കായ എച്ച്എസ്ബിസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റുവര്‍ട്ട് ഗള്ളിവര്‍ ആയിരത്തിലേറെ ജീവനക്കാരെ ലണ്ടനില്‍നിന്നും പാരിസിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ലണ്ടനിലുള്ള അയ്യായിരത്തിലേറെ യുബിഎസ് ബാങ്ക് ജീവനക്കാരില്‍ ആയിരത്തിലേറെ പേര്‍ക്ക് മറ്റ് യൂറോപ്യന്‍ നഗരങ്ങളിലേക്ക് മാറേണ്ടിവരുമെന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ട്.

വരും ദിവസങ്ങളില്‍ ബാങ്കിങ്, ഐടി മേഖലകളിലെ നിരവധി കമ്പനികള്‍ കൂടുതല്‍ ജോലി നഷ്ടത്തിന്റെ കണക്കുകളുമായി രംഗത്തുവരുമെന്ന സൂചനയുണ്ട്. എച്ച്എസ്ബിസി ലണ്ടനിലെ അവരുടെ ആഗോള ആസ്ഥാനവും ബെര്‍മിങ്ങാമിലെ യുകെ ഹെഡ്ക്വാട്ടേഴ്‌സും ഇവിടങ്ങളില്‍നിന്നും മാറ്റുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇതിനുള്ള സാധ്യതകള്‍ ബാങ്ക് തള്ളിക്കളഞ്ഞു. ഇതോടൊപ്പം പല കമ്പനികളുടെയും ആസ്ഥാന പദവി ലണ്ടന് നഷ്ടമാവുകയും ചെയ്യും. കുടുംബമായി യുകെയില്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലി ഉപേക്ഷിക്കുകയെ മാര്‍ഗമുള്ളൂ.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവരുന്നതിനുള്ള ചര്‍ച്ചകളുടെ നിര്‍ദേശങ്ങളും 12 ഇനപദ്ധതികളും തെരേസ മേയ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ബാങ്കിങ് മേധാവികളുടെ പ്രഖ്യാപനം. പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതോടെ കമ്പനികള്‍ യുകെ വിടുമെന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടീഷ് തീരുമാനം കഴിഞ്ഞ ജൂണ്‍ 23 നാണ് നിലവില്‍ വന്നതിനു ശേഷം ഡോളറിനെതിരേ പൗണ്ടിന്റെ മൂല്യത്തില്‍ 19 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. യൂറോപ്പിന്റെ പ്രധാന നഗര പദവി ലണ്ടന് നഷ്ടമാകുന്ന സ്ഥിതിയാണ്.
 
Other News in this category

 
 




 
Close Window