Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇങ്ങനെ മാമോദീസ മുക്കുന്ന ബിഷപ്പ് കേരളത്തിലുണ്ടോ?
reporter
പരുക്കന്‍ രീതിയില്‍ മാമ്മോദീസ മുക്കുന്ന ആര്‍ച്ച് ബിഷപ്പിന്റെ വീഡിയോ വൈറലായി. ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ആര്‍ച്ച് ബിഷപ്പ് ഇലിയ രണ്ടാമന്റെ പ്രകടനമാണ് വിശ്വാസികളെപോലും ഞെട്ടിച്ചിരിക്കുന്നത്. പിഞ്ചു കുഞ്ഞിനെ തലകീഴായി പിടിച്ച് ഇദ്ദേഹം പരുക്കനായി വെള്ളത്തില്‍ മുക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

വളരെ അശ്രദ്ധയോടെയും അപകടകരമായും കുഞ്ഞുങ്ങളെ എടുത്തുയര്‍ത്തി വേഗതയില്‍ വെള്ളത്തില്‍ തലകീഴാക്കി മുക്കിയെടുക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. വെള്ളത്തില്‍ പൂര്‍ണമായും മുങ്ങുന്ന കുട്ടികള്‍ പേടിച്ച് വിറച്ച് കരയുന്നതും കാണാം. 780 കുട്ടികളെ കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ഇദ്ദേഹം മാമ്മോദീസ മുക്കിയെന്നാണ് വാര്‍ത്ത. മാമോദീസ മുക്കുന്ന ഓരോ കുട്ടിയുടെയും ഗോഡ്ഫാദറായിട്ടാണ് ആര്‍ച്ച് ബിഷപ് അറിയപ്പെടുന്നത്.
 
Other News in this category

 
 




 
Close Window