Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ട്രംപ് കയറിയതില്‍പ്പിന്നെ അമേരിക്കയില്‍ മതവിശ്വാസികള്‍ സംഘടിച്ചു തുടങ്ങി
reporter
അമേരിക്കന്‍ ജനത ടെക്‌സാസിലെ തീപ്പിടുത്തത്തില്‍ നാശനഷ്ടം സംഭവിച്ച മുസ്ലിം പള്ളി പുതുക്കി പണിയുവാനൊരുങ്ങുകയാണ്.
ടെക്‌സാസ് സംസ്ഥാനത്തിലെ വിക്ടോറിയയിലെ മുസ്ലിം പള്ളിക്ക് തീപ്പിടുത്തത്തില്‍ നാശനഷ്ടം സംഭവിച്ചിരുന്നു. ഈ പള്ളി പുതുക്കുപണിയുന്നതിനു വേണ്ടി തുക കണ്ടെത്തുന്നതിനു വേണ്ടി ഓണ്‍ലൈന്‍ ധനസമാഹരണത്തിനുള്ള ശ്രമം പ്രദേശത്തെ അമേരിക്കന്‍ ജനത ആരംഭിച്ചു കഴിഞ്ഞു. 53 കോടി രൂപ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. നല്ല പ്രതികരണമാണ് തങ്ങളുടെ ആവശ്യത്തിന് ലഭിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.
തിങ്കളാഴ്ച വ്യത്യസ്ത മത വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ തകര്‍ന്ന പള്ളിയുടെ മുമ്പില്‍ ഒത്തുകൂടുകയും ഐക്യദാര്‍ഡ്യത്തിന്റെ ഭാഗമായി പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

അമേരിക്കയിലേക്ക് മുസ്ലിം വംശജര്‍ കൂടുതലുള്‌ല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ച് ട്രംപ് ഉത്തരവ് പ്രഖ്യാപിച്ച് കുറച്ച് കഴിയുന്നതിന് തൊട്ടുപിന്നാലെയാണ് മുസ്ലിം പള്ളിയില്‍ തീപ്പിടുത്തമുണ്ടായത്.
പള്ളിപ്പുതുക്കി പണിയുന്നത് വരെ മുസ്ലിം മത വിശ്വാസികള്‍ക്ക് തങ്ങളുടെ ചടങ്ങുകള്‍ നടത്തുന്നതിനു വേണ്ടി തങ്ങളുടെ സ്ഥലം ഉപയോഗിക്കാമെന്ന് നാലു പള്ളികളും ഒരു സിനഗോഗും അറിയിച്ചു.
 
Other News in this category

 
 




 
Close Window