Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പ്രവാസികളുടെ ചിന്തയില്‍ ചാരിറ്റിയുടെ പ്രകാശം നിറയട്ടെ: യുകെ മലയാളി ജോണ്‍ മുളയങ്കല്‍ എഴുതുന്നു
ജോണ്‍ മുളയങ്കല്‍
ലോകത്തിനു മാറ്റം അനിവാര്യമാണ്, അതുപോലെ ചിന്തകളും. പ്രവാസികളായ കേരളീയരുടെ ഭൂതകാലം ചികഞ്ഞു ആരും പുറകോട്ടു ചവിട്ടാറില്ല. പ്രത്യേകിച്ച് ഇംഗ്ലണ്ടിന്റെ മണ്ണിലേക്ക് പറിച്ചു നട്ടപ്പെട്ടവര്‍. പാര്‍ട്ടികള്‍ക്ക് പോകുമ്പോള്‍ 10 പൗണ്ടിന്റെ ഇന്ത്യന്‍ രൂപ കണക്കാക്കി അല്പം കൂടി കുറയ്ക്കാമോ എന്നി നോക്കിയിരുന്നവര്‍ ഇന്ന് അമ്പതും നൂറും ചെലവാക്കാന്‍ മടിയില്ലാത്തവരായിരിക്കുന്നു.
പണ്ട് ഇംഗ്ലണ്ടിന്റെ ഏതെങ്കിലും മൂലയില്‍ പിക്‌നിക്കിനു പോയിരുന്നു എങ്കില്‍ ഇന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആണ് പിക്‌നിക് പോകുന്നത്. എന്തിനു, നാളെ ചന്ദ്രനിലേക്ക് പിക്‌നിക് തുടങ്ങുകയാണെങ്കില്‍ അതിന്റെ മുന്‍ നിരയില്‍ മലയാളി ഉണ്ടായിരിക്കും. മാറ്റത്തിന്റെ ചിന്തയാണിവിടെ. അതുപോലെ പണം മുടക്കാനുള്ള മടിയില്ലായ്മയും.
മക്കള്‍ക്കായി സമ്പാദിച്ചു വയ്ക്കണമെന്ന ചിന്ത മാതാപിതാക്കള്‍ ഉപേക്ഷിച്ചതുപോലെ മാതാപിതാക്കളുടെ സമ്പാദ്യം അവരും ഉപേക്ഷിച്ചതുപോലെയായിരിക്കുന്നു. മുണ്ടു മുറുക്കി ഉടുത്തു ഭാവിയിലേക്ക് സമ്പാദിക്കണമെന്ന ത്വര മലയാളികളായ പ്രവാസികളില്‍ നിന്ന് ഓടിയകന്നു. ഇംഗ്ലണ്ടിലെ ജീവിതം അവര്‍ക്കു ഒരു സുരക്ഷിതത്വബോധം നല്‍കിയിരിക്കുന്നു എന്ന് സാരം.
ഡവണില് ടോര്‍ക്കിയിലെ ഒരു പട്ടം കുടുംബങ്ങള്‍ ആര്‍ക്കും മാതൃകയാക്കാവുന്ന ശൈലിയിലേക്ക് നടന്നുകയറി. മാസം പത്തു പൗണ്ട് ഡയറക്ട് ഡെബിറ്റ് വച്ച് ഒരു തുക സ്വരുക്കൂട്ടുന്നു. എല്ലാ മാസവും നറുക്കിട്ടെടുത്തു ആ തുക ഓരോരുത്തര്‍ക്കും ലഭിക്കും. ആര്‍ക്കു നറുക്കു വീണു തുക കിട്ടുന്നുവോ അവര്‍ തെരെഞ്ഞടുക്കുന്ന ഒരു ചാരിറ്റിക്ക് ആ തുക കൈമാറുന്നു. പ്രത്യേകിച്ച് നാട്ടിലെ കഷ്ടപ്പെടുന്ന ഒരു കുടുംബത്തിന്. അത് വിദ്യാഭ്യാസമാകാം, ചികിത്സയാവാം, വിവാഹവുമാകാം. എന്തായാലും ചാരിറ്റിയുടെ രൂപത്തില് നല്ലൊരു തുക ആ പാവപ്പെട്ട കുടുംബത്തിലേക്ക് എത്തുന്നു.

കൂടാതെ അവരുടെയിടയില് നടക്കുന്ന ആഘോഷങ്ങള്‍ ,പ്രത്യേകിച്ച് ജന്മദിനങ്ങള്‍ , വിവാഹ വാര്‍ഷികം പോലുള്ള ആഘോഷങ്ങളില് അവരാരും സമ്മാനം സ്വീകരിക്കുന്നില്ല. അതിനു പകരം തുകയായി സ്വീകരിക്കുകയും അത് ചാരിറ്റിയിലേക്കു മുതല്ക്കൂട്ടുകയും ചെയ്യുന്നു.

ഇങ്ങനെ ഓരോ മാസവും ചാരിറ്റിക്കായി നല്ലൊരു തുക ഓരോ കുടുംബത്തിലൂടെയും പാവപ്പെട്ടവരിലേക്കു കൈമാറപ്പെടുന്നു. ഓരോ കുടുംബത്തിനും ഒരു വട്ടം ചാരിറ്റി തുക കിട്ടിക്കഴിഞ്ഞാല്‍ അടുത്ത ടേണ്‍ വീണ്ടും ആരംഭിക്കുകയായി. ഇതൊരു ഉദാത്തമാതൃകയായി സ്വീകരിക്കപ്പെടേണ്ടതനാണ്.

സ്‌മോള്‍ അടിക്കുന്ന ചേട്ടന്‍മാരുടെ രണ്ടര പെഗ്ഗിന്റെ തുക, ചേച്ചിമാരുടെ സാരിവാങ്ങുന്ന ഇരുപത്തിയഞ്ചിലൊന്നോ യൂത്തിന്റെ അടിച്ചുപൊളിക്കുന്ന പത്തിലൊന്നോ വേണ്ട ഇങ്ങനെയൊരു ചാരിറ്റി തുടങ്ങാന്‍ . ഭക്തിയുടെ മറവില്‍ അടിച്ചു മാറ്റപ്പെടുന്ന തുക കാറ്റില്‍ പറന്നു പോകുന്ന കരികില പോലെയാണ്. എവിടെയോ ചെന്ന് വീഴുന്നു. സ്വാനാഥം കൈകളിലൂടെ കൈമാറപ്പെടുന്ന സഹായധനത്തിനു അതിന്റേതായ വിലയും മഹത്വവും അനുഭവിച്ചറിയാം.
ഇംഗ്ലണ്ടിലെയും ലോകത്തിലെ തന്നെ പ്രവാസികളായ മലയാളികള്‍ മറ്റു പലതും മാറി ചിന്തിക്കുന്നതിനൊപ്പം ഈ ചിന്ത കൂടി മനോമുകുരത്തില്‍ സൂക്ഷിക്കുക.
 
Other News in this category

 
 




 
Close Window