Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 09th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റനയ സംശയങ്ങള്‍ : പൊതുജനങ്ങള്‍ക്ക് മന്ത്രിയുടെ മറുപടി യുട്യൂബില്‍
Reporter
ലണ്ടന്‍ : ട്വീറ്റ് ചെയ്യുന്ന മന്ത്രിമാരും രാഷ്ട്രീയക്കാരും ഇന്നു പുതുമയല്ല. കോടതിയിലും പാര്‍ലമെന്റിലും വരെ ട്വിറ്റര്‍ ഉപയോഗിക്കാമെന്നായിട്ടുണ്ട്. ആ സ്ഥിതിക്ക് ഒരു മന്ത്രി പൊതുജനങ്ങള്‍ക്കുള്ള മറുപടി യുട്യൂബിലൂടെ നല്‍കിയാല്‍ എന്താ കുഴപ്പം. കഴപ്പമൊന്നുമില്ല, ഇമിഗ്രേഷന്‍ മന്ത്രി ഡാമയന്‍ ഗ്രീന്‍ ചെയ്തതും അതു തന്നെ.

കുടിയേറ്റം സംബന്ധിച്ച് ചോദ്യങ്ങളുന്നയിക്കാമെന്ന് ഈ മാസം ആദ്യം തന്നെ മന്ത്രി അറിയിച്ചിരുന്നു. അവയും ഓണ്‍ലൈനായാണു സ്വീകരിച്ചത്. ഇമെയ്ല്‍ വഴിയും ട്വിറ്റര്‍ വഴിയും ചോദ്യങ്ങള്‍ വന്നു. ഏകദേശം 300 എണ്ണം ഉണ്ടായിരുന്നു എന്നാണു സൂചന. അതില്‍ നിന്നു തെരഞ്ഞെടുത്ത പ്രസക്തമായ ചോദ്യങ്ങള്‍ക്കാണ് യുട്യൂബ് വഴി മറുപടി നല്‍കിയത്.

കുടിയേറ്റ നയത്തില്‍ വരുത്തിയ പരിഷ്‌കരണങ്ങള്‍ തന്നെയായിരുന്നു പ്രധാന വിഷയം. പ്രശ്‌നത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ മന്ത്രി പ്രത്യേകം ശ്രദ്ധ ചെലുത്തി. ഹോം ഓഫിസിന്റെ യൂട്യൂബ് ചാനലില്‍ ഇതു പോസ്റ്റ് ചെയ്തിരിക്കുകയാണിപ്പോള്‍ . ചോദ്യം ചോദിച്ചവര്‍ക്കും ചോദിക്കാത്തവര്‍ക്കും മന്ത്രിയുടെ മറുപടികള്‍ കാണാന്‍ അവസരം ഒരുങ്ങിയിരിക്കുന്നു.
 
Other News in this category

 
 




 
Close Window