Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കൃഷിഭൂമി കുടിയേറ്റക്കാര്‍ കൈയടക്കി, ഇനി 20,000 പൗണ്ട് പിഴയും കൊടുക്കണം
Reporter
ലണ്ടന്‍ : ജെറാര്‍ഡ് ക്ലീവിന്റെ കൃഷിഭൂമിയിലേക്ക് കൂട്ടമായാണ് അവരെത്തിയത്. കാരവനുകളും ലോറികളുമൊക്കെയായി നിരവധി ആളുകള്‍ . മൂന്നു വര്‍ഷമായി അവരവിടെ താമസിക്കുന്നു. പച്ചയായ അനധികൃത കൈയേറ്റം തന്നെ. ക്ലീവ് പരാതിയുമായി പോലീസിനെ സമീപിച്ചു. നടപടിയുണ്ടായില്ല. എന്നാല്‍ , ഭീഷണിയുണ്ടായി. കൈയേറ്റക്കാരെ ബലം പ്രയോഗിച്ചു പുറത്താക്കാന്‍ ശ്രമിച്ചാല്‍ ക്ലീവിനെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഭീഷണി.

മൂന്നു വര്‍ഷത്തിനിപ്പുറം അധികൃതര്‍ നടപടിയെടുക്കാന്‍ പോകുകയാണ്. കൈയേറ്റക്കാരെ ഒഴിപ്പിക്കാനാണു തീരുമാനം. എന്നാല്‍ , ബലം പ്രയോഗിക്കില്ല. ഇവര്‍ സ്വയം ഒഴിഞ്ഞു പോയില്ലെങ്കില്‍ ക്ലീവിന് അടുത്ത ശിക്ഷ കിട്ടും. മറ്റൊന്നുമല്ല , 20,000 പൗണ്ട് പിഴ.

അമ്പതോളം പേരാണ് ക്ലീവിന്റെ സ്ഥലത്ത് ഇപ്പോള്‍ അനധികൃതമായി താമസിക്കുന്നത്. തന്റെ കൃഷിയിടെ മുഴുവന്‍ കൈയേറ്റക്കാര്‍ നശിപ്പിച്ചു കഴിഞ്ഞെന്നും ക്ലീവ് ചൂണ്ടിക്കാട്ടുന്നു. പക്ഷേ, പരാതി ഇനി ആരോടു പറയുമെന്നാണ് അറിയാത്തത്.
 
Other News in this category

 
 




 
Close Window