Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
നിയമത്തിന്റെ നൂലാമാലകള്‍ ചൂണ്ടിക്കാട്ടി ഹോം ഓഫീസ് ജനങ്ങളെ പിഴിയുന്നു: 423 പൗണ്ടിന്റെ റീ ആപ്ലിക്കേഷന് ഇടാക്കുന്നത് 3250 പൗണ്ട്
reporter
നിയമത്തിന്റെ സാങ്കേതിക വശങ്ങള്‍ വളച്ചൊടിച്ചു കാണിച്ച് യുകെയിലെ വിദേശികളെ ഹോം ഓഫീസ് ചൂഷണം ചെയ്യുന്നതിന്റെ കണക്കുകള്‍ പുറത്തു വന്നു. യുകെയില്‍ സ്ഥിര താമസത്തിനുള്ള എല്ലാ യോഗ്യതകളും നേടിയ കുടുംബങ്ങളോടു പോലും റീ ആപ്ലിക്കേഷനായി അമിത തുക ഈടാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റീ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്നവരില്‍ നിന്ന് പത്തിരട്ടി വരെ അധിക ഫീസ് ഈടാക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 800 ശതമാനം വരെ അധിക വരുമാനമാണ് യുകെയിലെ വിദേശികളുടെ കുടുംബങ്ങളില്‍ നിന്നു ഹോം ഓഫീസ് ഊറ്റിയെടുത്തത്. നിയമ പ്രകാരം 423 പൗണ്ട് ചെലവുള്ള അപേക്ഷകള്‍ക്ക് 3250 പൗണ്ട് വരെ ഈടാക്കിയിട്ടുണ്ട്. ഇമിഗ്രേഷന്‍ ചാര്‍ജുകള്‍ കാലാനുഗതമായി ഉയര്‍ത്തുന്നതില്‍ തെറ്റില്ലെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ 2011ല്‍ ഉത്തരവു പുറപ്പെടുവിടുവിച്ചിരുന്നു. ഇതിനെ തണലാക്കിയാണ് ഹോം ഓഫീസ് അപേക്ഷകരെ പിഴിഞ്ഞ് കാശ് വാരുന്നത്. ഗാര്‍ഡിയന്‍ പത്രമാണ് സര്‍വെ നടത്തി ഇക്കാര്യം വെളിച്ചത്തു കൊണ്ടു വന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അപേക്ഷകരില്‍ അമിത ഭാരം ചുമത്തി ഹോം ഓഫീസ് 800 ശതമാനം അധിക വരുമാനം ഉണ്ടാക്കി. യുകെയില്‍ താമസിക്കാന്‍ യോഗ്യതയുള്ളവരെ വരെ ഇത്തരത്തില്‍ കൊള്ളയടിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. ചെറിയ ചില സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ അപേക്ഷ തള്ളുകളും വീണ്ടും ഫീസ് അടച്ച് അപേക്ഷിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. എന്നാല്‍ വീണ്ടും അപേക്ഷിക്കുമ്പോള്‍ ഫീസ് ഇനത്തില്‍ യാതൊരു കുറവും വരുത്താന്‍ ഇവര്‍ തയാറാകുന്നില്ല. രാജ്യത്തെ കുടിയേറ്റം കുറയ്ക്കാന്‍ വേണ്ടി ചെറിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പോലും ഹോം ഓഫിസ് അപേക്ഷ തള്ളുകയാണ്. ഇതുകൂടി വന്നതോടെ യോഗ്യതയുള്ളവരുടെ വരെ അപേക്ഷകള്‍ ഇത്തരത്തില്‍ തള്ളി.

എന്നാല്‍ തങ്ങളുടെ നടപടിയെ ന്യായീകരിക്കുന്ന നിലപാടാണ് ഹോം ഓഫിസ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ നികുതിദായകരുടെ വിഹിതമാണ് ഇത്തരത്തില്‍ കുടിയേറുന്നവര്‍ കൊണ്ടുപോകുന്നത്. അതിനാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അതേസമയം, ഹോം ഓഫിസിന്റെ ബജറ്റ് വിഹിതത്തില്‍ ഓരോ വര്‍ഷവും കുറവ് വന്നുകൊണ്ടിരിക്കുകയാണ്. ഈ കുറവ് നികത്താന്‍ കൂടിയാണ് ഇത്തരമൊരു നീക്കമെന്നും സൂചനയുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ആരും തയാറല്ല. ഓരോ വര്‍ഷവും ഇമിഗ്രേഷന്‍ ഫീസിലും വര്‍ധന വരുത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. രണ്ടു യുകെ ഫാമിലി വിസ ആപ്ലിക്കേഷന് ഇപ്പോള്‍ 1464 പൗണ്ടാണ് ഈടാക്കുന്നത്. ഇത് കൂടാതെ വേറെ ഫീസുകളും ഈടാക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window