Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇനി മുതല്‍ വിദേശികള്‍ക്ക് യുകെ വിസ അനുവദിക്കുന്നതില്‍ കടുത്ത നിബന്ധന
reporter
ലണ്ടനിലെ ഭൂഗര്‍ഭ മെട്രോ ട്രെയിനില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്ന പതിനെട്ടുകാരനെ ഡോവറില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ നിര്‍ണ്ണായകമായ അറസ്റ്റാണ് നടന്നതെന്ന് പോലീസ് അറിയിച്ചു. അതേസമയം തീവ്രവാദ ആക്രമണ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും പോലീസ് സംശയിക്കുന്നു


അതേസമയം, യുഎസിനു പിന്നാലെ യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും വീസ നിയമം കര്‍ക്കശമാക്കുന്നു. വിദേശത്തു ജോലി ചെയ്യുന്ന ഐടി പ്രഫഷനലുകളെയും വിദേശ പഠനം ആഗ്രഹിക്കുന്നവരെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്നതാണു പുതിയ തീരുമാനം.

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് ആയ ശേഷം യുഎസില്‍ വന്ന യാത്രാവിലക്കും എച്ച്1ബി, എല്‍1 വീസകളുടെ നിരക്ക് ഇരട്ടിയാക്കിയതും ഇന്ത്യയിലെ ഐടി മേഖലയ്ക്കു കനത്ത തിരിച്ചടിയായതിനു പിന്നാലെയാണു മറ്റു രാജ്യങ്ങളും കര്‍ക്കശ നിയന്ത്രണം കൊണ്ടുവരുന്നത്.

ഇന്ത്യക്കാരെ ഒഴിവാക്കി തദ്ദേശീയര്‍ക്കു കൂടുതല്‍ ജോലി നല്‍കുകയാണു വീസ നിയന്ത്രണം വഴി ലക്ഷ്യമാക്കുന്നത്. ഐടി മേഖലയില്‍ ഇന്ത്യക്കാര്‍ക്കു പകരം തദ്ദേശീയര്‍ക്കു തൊഴില്‍ നല്‍കാന്‍ ഇന്ത്യന്‍ കമ്പനികളോടു സിംഗപ്പൂര്‍ ആവശ്യപ്പെട്ടു. യുകെയില്‍ സോഫ്റ്റ്‌വെയല്‍ മേഖലയില്‍ ജോലി ചെയ്യുന്ന 30,000 ഇന്ത്യക്കാരുടെ വീസ പുതുക്കി നല്‍കാത്തതും ഐടി മേഖലയിലെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നു.

യുഎസിലെ തൊഴില്‍ അവസാനിപ്പിച്ച് ഇന്ത്യയില്‍ ജോലി തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2017 മാര്‍ച്ച് വരെ 7000 പേരാണ് അപേക്ഷ നല്‍കിയത്. വിദഗ്ധ തൊഴില്‍ മേഖലയില്‍ അനുവദിക്കുന്ന ഹ്രസ്വകാല വീസകളായ എച്ച്1ബി, എല്‍1 വീസകളുടെ അപേക്ഷകളിലും വന്‍ ഇടിവാണുണ്ടായിരിക്കുന്നത്.

യുഎസിലെ തൊഴില്‍ അവസാനിപ്പിച്ച് ഇന്ത്യയില്‍ ജോലി തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2017 മാര്‍ച്ച് വരെ 7000 പേരാണ് അപേക്ഷ നല്‍കിയത്. വിദഗ്ധ തൊഴില്‍ മേഖലയില്‍ അനുവദിക്കുന്ന ഹ്രസ്വകാല വീസകളായ എച്ച്1ബി, എല്‍1 വീസകളുടെ അപേക്ഷകളിലും വന്‍ ഇടിവാണുണ്ടായിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയായ ചൈന, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവയുമായി സാമ്പത്തിക വ്യാപാര കരാറുകള്‍ ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടും നിയമങ്ങളില്‍ ഇളവുവരുത്താന്‍ ഈ രാജ്യങ്ങള്‍ തയാറാകുന്നില്ല.
 
Other News in this category

 
 




 
Close Window