Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 11th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അനധികൃത കുടിയേറ്റം: യുകെ ബോര്‍ഡര്‍ ഏജന്‍സി വീഴ്ച വരുത്തുന്നതായി ആരോപണം
Reporter
ലണ്ടന്‍ : അനധികൃത കുടിയേറ്റം തടയുന്നതില്‍ യുകെ ബോര്‍ഡര്‍ ഏജന്‍സി വീഴ്ച വരുത്തുന്നതായി ആരോപണം. രഹസ്യാന്വേഷണ ഏജന്‍സി നല്‍കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തി തടയുന്നതില്‍ യുകെബിഎ പരാജയപ്പെട്ടെന്നാണ് ഒരു സ്വതന്ത്ര ചീഫ് ഇന്‍സ്‌പെക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ടിപ്പുകള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ യുകെബിഎ വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രതിവര്‍ഷം ഒരു ലക്ഷം രഹസ്യ സൂചനകളാണ് യുകെബിഎക്ക് ലഭിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും അനധികൃതമായി ജോലി ചെയ്യുന്നവരെ കുറിച്ചുള്ളതുമാവും. എന്നാല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്നതില്‍ ഏജന്‍സി പലപ്പോഴും തയ്യാറാകുന്നില്ല. ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ഏജന്‍സിക്ക് കൃത്യമായ വിവരമില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഏതേസമയം, മയക്കുമരുന്ന് പിടിച്ചെടുക്കുന്നതില്‍ ഈ വിവരങ്ങള്‍ ഏജന്‍സി മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്.

രഹസ്യാന്വേഷണ വിവരങ്ങള്‍ ഏജന്ഡസി ഉപയോഗപ്പെടുത്തുന്നുണ്ടോയെന്നും, കുറ്റവാളികളെ കണ്ടെത്തുന്നുണ്ടോ എന്നതും വ്യക്തമല്ല. 20 ശതമാനം വെട്ടിക്കുറയ്ക്കലാണ് ഏജന്‍സി നേരിടുന്നത്. 220 പേരുടെ സേവനം 60 പേരാക്കി ചുരുക്കാനാണ് ലക്ഷ്യം. പുതിയ ഇമിഗ്രേഷന്‍ രീതിയുടെ അടിസ്ഥാനമാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടിയെന്ന് കുടിയേറ്റ മന്ത്രി ഡാമിയന്‍ ഗ്രീന്‍ സമ്മതിക്കുന്നു. എന്നാല്‍ ഏജന്‍സി ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.
 
Other News in this category

 
 




 
Close Window