Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 11th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വോട്ട് നേടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം: കുടിയേറ്റക്കാര്‍ക്കെതിരെ കൊടിപിടിക്കുക
Reporter
ലണ്ടന്‍ : ബ്രിട്ടനില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വോട്ട് നേടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമേതാണ്? മികച്ച ജനകീയ പ്രവര്‍ത്തനം, സാധാരണക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ..നിരവധി അഭിപ്രായങ്ങള്‍ ഉണ്ടാവും, എന്നാലും പ്രവര്‍ത്തനത്തേക്കാള്‍ മികച്ച മറ്റൊരു മാര്‍ഗ്ഗമാണ് ഇപ്പോള്‍ ബ്രിട്ടനില്‍ ഉപയോഗിക്കപ്പെടുക, കുടിയേറ്റം.

2015ല്‍ ഒറ്റയ്ക്കു ഭൂരിപക്ഷം നേടാന്‍ വേണ്ട നിര്‍ദേശങ്ങള്‍ ടോറി പാര്‍ട്ടി അംഗങ്ങള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനു നല്‍കിയിരിക്കുകയാണ് പാര്‍ട്ടി. ഒരു അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് നിര്‍ദേശങ്ങള്‍ സ്വരൂപിച്ചിരിക്കുന്നത്. കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കുക എന്നതാണ് ഇതില്‍ ഉയര്‍ന്ന പ്രധാന നിര്‍ദേശം. സാമ്പത്തിക കാര്യങ്ങളിലും കൂടുതല്‍ കാര്‍ക്കശ്യം വേണമെന്നാണ് സര്‍വ്വെ ആവശ്യപ്പെടുന്നത്.

മുന്‍ ടോറി ഡെപ്യൂട്ടി ചെയര്‍മാന്‍ ലോര്‍ഡ് ആഷ്‌ക്രോഫ്റ്റിനു വേണ്ടിയാണ് സര്‍വേ സംഘടിപ്പിച്ചത്. ലിബറല്‍ ഡെമോക്രാറ്റുകളുടെ സഹായമില്ലാതെ ഭരിക്കാന്‍ പ്രധാനമന്ത്രി ഇനിയും പല കാര്യങ്ങളും ചെയ്യാനുണ്ടെന്നാണ് ഇതില്‍ പറയുന്നത്. ഇതെല്ലാം 2015ലെ പൊതു തെരഞ്ഞെടുപ്പിനു മുന്‍പ് പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിക്കുന്നു. സഖ്യകക്ഷി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സര്‍വേ ഫലം പ്രസിദ്ധീകരിച്ചത്.

മൂന്നു വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയിലാണ് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ടു ചെയ്തവര്‍ , വോട്ട് ചെയ്യാന്‍ ആലോചിച്ചിട്ടും ചെയ്യാത്തവര്‍ , പാര്‍ട്ടി അംഗങ്ങള്‍ എന്നിങ്ങനെയായിരുന്നു മൂന്നു വിഭാഗങ്ങള്‍ . കണ്‍സര്‍വേറ്റീവുകള്‍ പണക്കാരുടെ പാര്‍ട്ടിയാണെന്ന ധാരണ ഇപ്പോഴും ശക്തമാണെന്ന് ഇതില്‍ സൂചന ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നടപടികള്‍ അതിരുകടക്കുന്നു എന്നും അമിത വേഗത്തിലാണെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു ഭൂരിപക്ഷം നേടാന്‍ കഴിയാത്തതിന് ഡേവിഡ് കാമറൂണ്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഇപ്പോള്‍ പാര്‍ട്ടി ഭരിച്ചിട്ടും കുടിയേറ്റ നയത്തിന്റെ കാര്യത്തില്‍ കാര്യമായ പുരോഗതി കാണുന്നില്ല. എന്‍എച്ച്എസ് പരിഷ്‌കരണ നിര്‍ദേശങ്ങളെ വോട്ടെടുപ്പില്‍ പങ്കെടുത്തവരിലേറെയും സംശയദൃഷ്ടിയോടെയാണു വീക്ഷിക്കുന്നത്. എന്നാല്‍ , ആനുകൂല്യ സമ്പ്രദായത്തിലെ പരിഷ്‌കരണം വ്യാപകമായി സ്വാഗതം ചെയ്യപ്പെടുന്നുമുണ്ട്. എവിടെ കുഴപ്പം സംഭവിച്ചാലും യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നേരെയാണ് കത്തിയെടുക്കുകയെന്നതാണ് ഖേദകരം.
 
Other News in this category

 
 




 
Close Window