Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 11th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
1.81 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടനിലുണ്ട്, ഇവര്‍ എവിടെ?
Reporter
ലണ്ടന്‍ : ബ്രിട്ടനില്‍ അനധികൃത കുടിയേറ്റക്കാരായി 1.81 ലക്ഷം ആളുകളുണ്ടെന്ന് റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളും ജോലിക്കാരും ഉള്‍പ്പടെ അനധികൃതമായി കുടിയേറിയവരും വിസ കാലാവധി കഴിഞ്ഞു തിരിച്ചു പോകാത്തവരും ഇതിലുണ്ട്. എന്നാല്‍ , ഇവര്‍ എവിടെയെല്ലാമാണെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. 14 വര്‍ഷത്തില്‍ കൂടുതല്‍ ആരുമറിയാതെ തങ്ങിയാല്‍ യുകെയില്‍ തുടര്‍ന്ന് തങ്ങാനുള്ള അനുവാദം ലഭിക്കുന്ന വിസയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പുറത്തെത്താന്‍ കാരണമായത്.

അനധികൃത കുടിയേറ്റക്കാരെക്കുറിച്ചും അവര്‍ എവിടെ താമസിക്കുന്നു എന്നതിനെക്കിറിച്ചും കൃത്യമായി അറിയില്ലെന്നും അതുകൊണ്ടുതന്നെ ഇവരെ സ്വദേശത്തേക്ക് മടക്കി അയയ്ക്കാന്‍ പെട്ടെന്നു സാധിക്കില്ലെന്നുമാണ് യുകെ ബോര്‍ഡര്‍ ഏജന്‍സി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. ഇത്തരം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തണമെങ്കില്‍ രണ്ടു വര്‍ഷമെങ്കിലും കൃത്യമായ ഇലക്ട്രോണിക് നിരീക്ഷണം തന്നെ വേണമെന്നാണ് യുകെ ബോര്‍ഡര്‍ ഏജന്‍സി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

വിസാ കാലാവധി കഴിഞ്ഞവര്‍ മടങ്ങിപ്പോകുന്നതിനും ഏജന്‍സി വേണ്ട ശ്രദ്ധ ചെലുത്തുന്നില്ലെന്നും അതുകൊണ്ടാണ് ആയിരക്കണക്കിനാളുകള്‍ നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നതെന്നും കമ്മിറ്റി ചെയര്‍മാന്‍ മാര്‍ഗരറ്റ് ഹൂഡ്ജ് പറഞ്ഞു. 1.81 ലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ടെന്നു പറയുമ്പോഴും അവരെവിടെയാണെന്നോ കൃത്യമായ കണക്കാണോ എന്നതിനൊന്നും കൃത്യതയുമില്ല. അതിനാല്‍ തൊഴിലുടമകള്‍ തങ്ങളുടെ തൊഴിലാളികള്‍ അനധികൃത കുടിയേറ്റക്കാരാണോയെന്ന് പരിശോധിക്കണമെന്നും നിര്‍ദേശിക്കുന്നു.

ബ്രിട്ടനില്‍ ജോലിചെയ്യുന്നതില്‍ പതിനായിരക്കണക്കിന് തൊഴിലാളികള്‍ മറ്റു സ്ഥാപനങ്ങളില്‍ നിന്ന് ട്രാന്‍സ്ഫറിലൂടെ എത്തിയവരാണ്. അതുകൊണ്ടുതന്നെ ഇവരുടെ കണക്കുകളും കൃത്യമായി ലഭ്യമല്ല. വര്‍ഷം 40,000 പൗണ്ട് നല്‍കിയാല്‍ വിദേശ ജോലിക്കാരെ ലഭിക്കും. എന്നാല്‍ ഇതേ ജോലിക്ക് ഇതേ വേതനം നല്‍കി ബ്രിട്ടന്‍കാരെ നിയമിക്കുക എളുപ്പമല്ല. അതിനാലാണ് കൂടുതല്‍ കമ്പനികളും വിദേശ ജീവനക്കാരെ നിയമിക്കാന്‍ താത്പര്യം കാണിക്കുന്നത്. ഐടി കമ്പനികളാണ് ഇത്തരത്തില്‍ കൂടുതല്‍ ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 64000 ത്തോളം ജീവനക്കാര്‍ ബ്രിട്ടനിലെത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
 
Other News in this category

 
 




 
Close Window