Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അനധികൃതമായി കുടിയേറി 14 വര്‍ഷം തികച്ചാല്‍ യുകെയില്‍ തങ്ങാന്‍ അനുവദിക്കുന്ന നിയമം വിവാദമാകുന്നു
Staff Reporter
ലണ്ടന്‍ : 14 വര്‍ഷം അധികൃതരെ കബളിപ്പിച്ച് യുകെയില്‍ താമസിക്കുന്നവര്‍ക്ക് തുടര്‍ന്ന് തങ്ങാനുള്ള അനുവാദം ലഭിക്കുന്ന നിയമം വിവാദമാവുന്നു. 2003ല്‍ ലേബര്‍ സര്‍ക്കാര്‍ നടപ്പാക്കിയ നിയമത്തെക്കുറിച്ച് അധികം പേര്‍ക്കും അറിയില്ലെന്നതാണ് വസ്തുത. ഈ നിയമം ഉപയോഗപ്പെടുത്തി പ്രതിവര്‍ഷം 2000ഓളം കുടിയേറ്റക്കാര്‍ യുകെയില്‍ തുടര്‍ച്ചയായി തങ്ങാനുള്ള അവകാശം നേടിയെടുക്കുന്നു. യുകെയില്‍ കുറേനാള്‍ തങ്ങിയെന്ന പേരില്‍ സ്ഥിരതാമസത്തിന് അനുവദിക്കുന്നതാണ് വിവാദമാകുന്നത്.

ഈ നിയമപ്രകാരം യുകെയില്‍ തങ്ങാന്‍ അവകാശം ലഭിക്കുന്നവര്‍ക്ക് തൊഴില്‍ അവകാശങ്ങളും, ആനുകൂല്യങ്ങള്‍ക്കും പൂര്‍ണ്ണമായി അര്‍ഹത നേടുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും അഭയാര്‍ത്ഥികളോ, അനധികൃത തൊഴിലാളികളോ ആണെന്നാണ് പറയപ്പെടുന്നത്. ഈ നിയമം ഉപയോഗപ്പെടുത്തുന്നവുടെ എണ്ണത്തില്‍ 120 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കുന്ന ഘട്ടത്തില്‍ ഈ നിയമം ഉപയോഗിച്ച് കഴിഞ്ഞ നൂറ്റാണ്ടില്‍ എത്തിയവര്‍ സ്ഥിരതാമസത്തിനായി അര്‍ഹത നേടുമെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന കാര്യം.

അതേസമയം, വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് പരിഗണന നല്‍കുന്ന നിയമം പുനഃപരിശോധിക്കണമെന്ന് യുകെ മൈഗ്രേഷന്‍ വാച്ച് ചെയര്‍മാന്‍ സര്‍ ആന്‍ഡ്രൂ ഗ്രീന്‍ ആവശ്യപ്പെട്ടു. ഇതോടെ ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ കൂടുതല്‍ കര്‍ശനമായി പരിശോധിക്കാനുള്ള നീക്കത്തിലാണ് ഹോം ഓഫീസ്. അപേക്ഷകന്റെ സ്വഭാവവും, യുകെയെ കുറിച്ചുള്ള അറിവും പരിശോധിക്കും. ഔദ്യോഗിക കണക്ക് പ്രകാരം യുകെയില്‍ 570,000 അനധികൃത കുടിയേറ്റക്കാരുണ്ട്. ഈ നിയമപ്രകാരം യുകെ സിറ്റിസന്‍ഷിപ്പിനും, യുകെ പാസ്‌പോര്‍ട്ട് നേടാനുമുള്ള അവകാശം ലഭിക്കും.
 
Other News in this category

 
 




 
Close Window