Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 11th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റം അനുകൂലമായി ; എട്ടുവര്‍ഷത്തിനുള്ളില്‍ ജനസംഖ്യ 1.75 മില്യണ്‍ കൂടി
Reporter
ലണ്ടന്‍ : കുടിയേറ്റ നിയമം അനുകൂലമായതോടെ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ബ്രിട്ടനിലും സമീപപ്രദേശങ്ങളിലും കുടിയേറിയവരുടെ എണ്ണം 1.75 മില്യണ്‍ കൂടിയെന്ന് വിലയിരുത്തല്‍ . ബ്രിട്ടനിലെ ജനസംഖ്യയില്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 2001 നും 2009 നും ഇടയില്‍ 2.5 മില്യണിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ 1.75 കുടിയേറിയവരും 734000 പേര്‍ ബ്രിട്ടനിലേക്ക് കുടിയേറിയശേഷം അവര്‍ക്കു ജനിച്ച കുട്ടികളുമാണ്.

ബ്രിട്ടനിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2001 നു ശേഷമുള്ള എട്ടുവര്‍ഷത്തെ കണക്കുകള്‍ പ്രകാരം മൈനോറിറ്റി ജനസംഖ്യ 37 ശതമാനം വര്‍ധിച്ചു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ ഇപ്പോള്‍ ജീവിക്കുന്നവരില്‍ ആറില്‍ ഒരാള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരോ ബ്രിട്ടനു പുറത്തുനിന്നുള്ള വെള്ളക്കാരോ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എട്ടുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 5,50,000 വിദേശ വെള്ളക്കാരുടെ എണ്ണം ബ്രിട്ടനില്‍ കൂടയിട്ടുണ്ട്. ഇവരില്‍ നല്ലൊരു വിഭാഗവും കുടിയേറിയിരിക്കുന്നത് കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളില്‍ നിന്നാണ്. ബാക്കിയുള്ള രണ്ട് മില്യണോളം ആളുകള്‍ കറുത്ത വര്‍ഗക്കാരോ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നു കുടിയേറിയവരോ ആണെന്നാണ് സ്റ്റാറ്റിസ്റ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിലയിരുത്തല്‍ . കഴിഞ്ഞ ലേബര്‍ ഗവണ്‍മെന്റിന്റെ ഉദാര കുടിയേറ്റ സമീപനമാണ് ഇത്രയധികം കുടിയേറ്റങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് പറയപ്പെടുന്നു.

യാതൊരു നിയന്ത്രണവുമില്ലാതെ കുടിയേറ്റം തുടര്‍ന്നാല്‍ 20 വര്‍ഷത്തിനുള്ളില്‍ത്തന്നെ ബ്രിട്ടനിലെ ജനസംഖ്യ 70 മില്യണ്‍ കടന്നതായി കേള്‍ക്കാന്‍ കഴിയുമെന്ന്് കുടിയേറ്റ നിരീക്ഷകന്‍ സര്‍ ആന്‍ഡ്രൂ ഗ്രീന്‍ പറയുന്നു. ഇത് ബ്രിട്ടന്റെ മുഖം തത്തെ മാറ്റുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഓസ്‌ട്രേലിയ, ക്യാനഡ, ന്യസ്ലന്‍ഡ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കുടിയേറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് വിലയിരുത്തല്‍ .
 
Other News in this category

 
 




 
Close Window